ad
Deshabhimani

വാട്സാപ് ഗ്രൂപ്പുകളിലെ പ്രചാരണ 
പ്രവർത്തനങ്ങളും 
നിരീക്ഷണത്തിന് വിധേയം

print edition തദ്ദേശ തെരഞ്ഞെടുപ്പ്‌ ; സമൂഹമാധ്യമ 
നിരീക്ഷണം 
ഊർജിതമാക്കും

State Election Commission Kerala
വെബ് ഡെസ്ക്

Published on Nov 18, 2025, 02:00 AM | 1 min read


തിരുവനന്തപുരം

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ ഉ‍ൗർജിതമായി നിരീക്ഷിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം നൽകി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‌ സമ‍ൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഓഡിയോ, വീഡിയോ, എ ഐ കണ്ടന്റുകൾ എന്നിവ പരിശോധിക്കും. എല്ലാ വാർഡുകളിലും ഇത് പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കലക്ടർമാരോട് നിർദേശിച്ചു.


വാട്സാപ്‌ ഗ്രൂപ്പുകളിലെ പ്രചാരണവും നിരീക്ഷിക്കും. വ്യാജമോ അപകീർത്തികരമോ ആയ ഉള്ളടക്കം പ്രചരിപ്പിച്ചാൽ നടപടിയെടുക്കും. സൈബർ പൊലിസ് നിരീക്ഷണം കർശനമാക്കും. വ്യാജ ഉള്ളടക്കം കണ്ടെത്തിയാൽ മൂന്നു മണിക്കൂറിനുള്ളിൽ നീക്കാൻ നിർദേശിക്കും. ചെയ്യാത്തപക്ഷം നിയമനടപടി സ്വീകരിക്കും.


തെരഞ്ഞെടുപ്പിലെ മാധ്യമ സംബന്ധിയായ വിഷയങ്ങൾ പരിശോധിക്കുന്ന കമ്മിറ്റിയുടെ ആദ്യയോഗം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്ത് ചേർന്നു. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ഉള്ളടക്കങ്ങളിൽ അത്‌ നിർബന്ധമായും രേഖപ്പെടുത്താനും അല്ലാത്തവയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാനും യോഗം ശുപാർശ ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home