ഓർമകൾ പങ്കുവച്ച് അനുശോചന യോഗം
print edition യാത്രയാക്കാൻ സിനിമാലോകം ; ഓർമകൾ പങ്കുവച്ച് അനുശോചന യോഗം

കണ്ടനാട് സെന്റ് മേരീസ് സ്കൂളിൽ നടന്ന അനുശോചനയോഗത്തിൽ സത്യൻ അന്തിക്കാട് ശ്രീനിവാസന്റെ ഓർമകൾ പങ്കുവയ്ക്കുന്നു
കൊച്ചി
മലയാളിയുടെ പ്രിയപ്പെട്ട ശ്രീനിവാസന് യാത്രാമൊഴി നൽകാൻ കണ്ടനാട് വട്ടുക്കുന്ന് റോഡിലെ ‘പാലാഴി’ വീട്ടിൽ ഞായറാഴ്‌ച സിനിമാലോകമൊന്നാകെ എത്തി. തമിഴ്‌നടന്മാരായ സൂര്യയും പാർഥിപനും ആദരാഞ്ജലിയർപ്പിക്കാൻ വീട്ടിലെത്തി.
അഭിനേതാക്കളായ ലാൽ, നിഖില വിമൽ, നിവിൻ പോളി, അജു വർഗീസ്, ഷിജു വിൽസൺ, നീരജ് മാധവ്, സുരേഷ് കൃഷ്ണ, ബാബുരാജ്, അൻസിബ ഹസൻ, ടിനി ടോം, സരയൂ, ഗോകുൽ സുരേഷ്, നമിത പ്രമോദ്, സ്നേഹ ശ്രീകുമാർ, സുധീർ, ലക്ഷ്മിപ്രിയ, രേഖ, പ്രിയങ്ക, രമേഷ് പിഷാരടി, സിദ്ദിഖ്, വിനീത്, സോഹൻ സീനുലാൽ, ഗോവിന്ദ് പത്മസൂര്യ, മണികണ്‌ഠൻ ആചാരി, ജോജി ജോൺ, വിജയകുമാർ പ്രഭാകരൻ, ദിലീപ്, സംവിധാകരായ രാജസേനൻ, എബ്രിഡ് ഷൈൻ, ഫാസിൽ, ബ്ലെസി, രാജീവ് അഞ്ചൽ, ബി ഉണ്ണികൃഷ്‌ണൻ, തിരക്കഥാകൃത്ത് റോബിൻ തിരുമല, നിർമാതാക്കളായ ആന്റോ ജോസഫ്, ജി സുരേഷ്-കുമാർ, അവതാരക രഞ്ജിനി ഹരിദാസ് തുടങ്ങിയവരും വീട്ടിലെത്തി അന്ത്യാഞ്‌ജലിയർപ്പിച്ചു.
ഓർമകൾ പങ്കുവച്ച് അനുശോചന യോഗം
ശ്രീനിവാസൻ എന്ന നടനെയും കർഷകനെയും അനുസ്‌മരിച്ച് അനുശോചന യോഗം. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് നല്ല ഇടപെടലുകൾ നടത്തിയിരുന്ന കർഷകനായിരുന്നു ശ്രീനിവാസനെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. നിരവധിതവണ അദ്ദേഹം കൃഷിവകുപ്പ് സംഘടിപ്പിച്ച പൊതുപരിപാടികളിൽ പങ്കെടുത്തുവെന്നും കൃഷിയുടെ മഹത്വം ഉൾക്കൊണ്ടയാളായിരുന്നുവെന്നും മന്ത്രി അനുസ്‌മരിച്ചു.
സംവിധായകൻ സത്യൻ അന്തിക്കാട്, നടനും എംഎൽഎയുമായ എം മുകേഷ്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അനിൽ മാത്യു, അൻസിബ ഹസൻ, ടിനി ടോം, ലക്ഷ്‌മിപ്രിയ, പ്രദീപ് പള്ളുരുത്തി, സോഹൻ സീനുലാൽ, കൊളപ്പുള്ളി ലീല തുടങ്ങിയവർ സംസാരിച്ചു.










0 comments