യാത്രക്കാർക്ക് ആശ്വാസമായി പ്രത്യേക വിമാന സർവീസുകൾ; ഗൾഫ് മേഖലകളിൽ നിന്നും കേരളത്തിലെത്തിയത് നിരവധി മലയാളികൾ

പ്രതീകാത്മക ചിത്രം
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലകളിൽ നിന്നും കേരളത്തിലേക്കും തിരിച്ചും താത്കാലികമായി നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ പുനരാരംഭിച്ചു. മസ്കത്തിൽ നിന്ന് 3 സർവീസുകൾ ഉൾപ്പെടെ മാർച്ച് 3ന് ഗൾഫ് മേഖലയിൽ നിന്നുള്ള 5 വിമാനങ്ങളിലായി എഴുനൂറോളം പേർ കൊച്ചിയിലെത്തി.
കൂടാതെ ഇന്ന് അബുദാബി ഫുജൈറയിൽ നിന്നുള്ള പ്രത്യേക ചാർട്ടേഡ് വിമാനം യാത്രക്കാരുമായി കൊച്ചിയിലെത്തി. പുലർച്ചെ 4.30ന് നെടുമ്പാശ്ശേരിയിൽ എത്തിയ വിമാനത്തിൽ കുട്ടികൾ ഉൾപ്പെടെ 186 യാത്രക്കാർ ഉണ്ടായിരുന്നു. യു എ ഇയിൽ നിന്നും മസ്ക്കത്തിൽ നിന്നുമായി പ്രത്യേക വിമാന സർവീസുകൾ പുനരാരംഭിച്ചു.
മാർച്ച് 3ന് 24 സർവീസുകളാണ് ഇന്ത്യൻ കമ്പനികൾ നടത്തിയത്. കൂടാതെ എമിറേറ്റ്സും ഇത്തിഹാദും ചേർന്ന് 9 സർവീസുകളും നടത്തി.
പാക്കിസ്ഥാനിലെ കറാച്ചിയിൽ കുടുങ്ങിയ മലയാളി കുടുംബവും നാട്ടിൽ തിരിച്ചെത്തി. കരിപ്പൂരിൽനിന്ന് 5 വിമാനക്കമ്പനികൾ 10 രാജ്യാന്തര സർവീസുകൾ നടത്തി.
ഗൾഫ് മേഖലയെ ബന്ധിപ്പിച്ച് 30 ഇൻഡിഗോയും 23 എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഉൾപ്പെടെ ഇന്ന് 58 സർവീസുകൾ നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനാണ് മുൻഗണന.










0 comments