ad
Deshabhimani

പത്തനംതിട്ടയിൽ ക്രൂരത

ഗുണ്ടാപ്പിരിവ് നൽകിയില്ല, സ്പാ ജീവനക്കാരിയെ ബലാത്സം​ഗം ചെയ്തു; മൂന്ന് പേർ പിടിയിൽ

thiruvalla spa attack
വെബ് ഡെസ്ക്

Published on Feb 06, 2026, 12:26 PM | 1 min read

തിരുവല്ല: ​ഗുണ്ടാപ്പിരിവ് നൽകാത്തതിന്റെ പേരിൽ സ്പാ ജീവനക്കാരിക്ക് നേരെ ​ഗുണ്ടാ സംഘത്തിന്റെ ക്രൂരത. പത്തനംതിട്ട തിരുവല്ലയിൽ ​ഗുണ്ടാ സംഘം യുവതിയെ കൂട്ട ബലാത്സം​ഗം ചെയ്തുവെന്നാണ് പരാതി. കാപ്പാ കേസ് പ്രതി സുബിൻ അലക്സാണ്ടർ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൂന്ന് പേർ അറസ്റ്റിലായി. ബലാത്സം​ഗകുറ്റം ചുമത്തിയിട്ടുണ്ട്.


ആറം​ഗ സ്പായിലേക്ക് അതിക്രമിച്ച് കടന്ന് ​ഗുണ്ടാപ്പിരിവ് ചോദിക്കുകയായിരുന്നു. പിരിവ് നൽകാൻ കയ്യിൽ പണമില്ല എന്ന് പറഞ്ഞതോടെയാണ് സ്പായിലെ പെൺകുട്ടികൾക്ക് നേരെ ആക്രമണം നടത്തിയത്. സ്പായിലുള്ള യുവതിയെ അകത്തുള്ള മുറിയിലേക്ക് ബലമായി കൊണ്ടുപോയി കൂട്ടബലാത്സം​ഗത്തിനിരയാക്കി. സ്പായിലെത്തിയ കസ്റ്റമറെയും ചേർത്ത് നിർത്തി വീഡിയോ ചിത്രീകരിച്ചു.


കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആറം​ഗ സംഘമാണ് യുവതിയെ ആക്രമിച്ചത്. കൂട്ടബലാത്സം​ഗം നടന്നതായും പ്രതിയുടൊപ്പം യുവതിയുടെ സെൽഫിയെടുത്തതായും പരാതിയുണ്ട്. സ്ത്രീകളെ ഭീഷണപ്പെടുത്തി 2500 രൂപ പ്രതികൾ കൈക്കലാക്കുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home