പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ച ശേഷം കഴുത്തറുത്തു; പിന്നാലെ വെട്ടുകത്തികൊണ്ട് വെട്ടി; അമ്മയെ കൊന്ന് മകൻ

ബെൻഹർ
പാവറട്ടി: വൃദ്ധമാതാവിനെ മകൻ വെട്ടിക്കൊന്നു. പാവറട്ടി സ്വദേശി പരേതനായ തരകൻ വീട്ടിൽ ചെറിയാൻ ഭാര്യ ഡോളി( 71) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബെൻഹർ (42)നെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. വെട്ടേറ്റ് തലക്ക് ഗുരുതരമായി പരിക്കേറ്റ ഡോളിയെ പാവറട്ടി ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്കും കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീട്ടിൽനിന്നും കത്തിയുമായി എത്തിയ ബെൻഹർ ഡോളിയുടെ പിന്നിലൂടെ ചെന്ന് കെട്ടിപ്പിടിച്ചു. തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുത്തു. പിന്നാലെ അകത്തുപോയി വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് വീടിന്റെ മുറ്റത്തിട്ട് തലയ്ക്ക് ആഴത്തിൽ വെട്ടുകയായിരുന്നു.
ഇവരുടെ പറമ്പിൽ ജോലിക്കായി വന്ന സമീപവാസി ഡോവിസ് സംഭവം കണ്ട് ബെൻഹറിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും ഇയാളെയും പ്രതി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കത്തികൊണ്ട് ഡേവിസിന്റെ കൈക്കും പരിക്കേറ്റു.
ഡോളിയെ ബെൻഹർ യാതൊരു പ്രകോപനവും കൂടാതെയാണ് ആക്രമിച്ചതെന്നും പ്രതിയായ മകന്‍ ലഹരിക്ക് അടിമയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.










0 comments