ad
Deshabhimani

മുംബൈ ആദായനികുതി ഓഫീസ് കെട്ടിടത്തിൽ തീപിടിത്തം

mumbai incometax office fire accident
വെബ് ഡെസ്ക്

Published on Aug 17, 2026, 03:56 PM | 1 min read

മുംബൈ: മുംബൈ ചർച്ച്​ഗേറ്റിലുള്ള ആദായനികുതി ഓഫീസ് പ്രവർത്തിക്കുന്ന ആയകർ ഭവനിൽ തീപിടിത്തം. ഏഴ്നില കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് അപകടമുണ്ടായത്. തിങ്കാളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം.


കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലുള്ളവരെ ഒഴിപ്പിക്കുന്ന നടപടികൾ പുരോ​ഗമിക്കുകയാണ്. നിലവിൽ ആളപായമോ ആർക്കും പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അ​ഗ്നിരക്ഷാ ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.


കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്ന് പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ടയുടനെ നടപടികൾ സ്വീകരിച്ചതിനാൽ വലിയ നാശനഷ്ടങ്ങളുണ്ടായില്ലെന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.


മുംബൈ അഗ്നിശമന സേന, ബ്രിഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് (ബെസ്റ്റ്), ആംബുലൻസ് സർവീസുകൾ, മുനിസിപ്പൽ ബോഡിയിലെ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home