ആവശ്യപ്പെട്ട സ്ഥാനങ്ങളില്ല; സുരേന്ദ്രനും അനിൽ ആന്റണിയും ബിജെപി ദേശീയ സെക്രട്ടറി; അബ്ദുള്ളക്കുട്ടി പുറത്ത്

ന്യൂഡൽഹി: ബിജെപി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തിലെ നേതാക്കൾ ആഗ്രഹിച്ച സ്ഥാനങ്ങളൊന്നുമില്ല. മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടിമാരായപ്പോൾ ദേശീയ ഉപാധ്യക്ഷനായിരുന്ന എ പി അബ്ദുള്ളക്കുട്ടിക്ക് സ്ഥാനം നഷ്ടമായി. മറ്റൊരു സ്ഥാനത്തേക്കും കേരളത്തിൽ നിന്ന് നേതാക്കളെ പരിഗണിക്കാത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം നഷ്ടമായതിന് പിന്നാലെ സുരേന്ദ്രൻ ആഗ്രഹിച്ച സ്ഥാനക്കയറ്റം പാർടിയിൽ ലഭിച്ചിരുന്നില്ല.
വസുന്ധര രാജെ ഉൾപ്പെടെ 13 വൈസ് പ്രസിഡന്റുമാരുടെയും മറ്റ് ഭാരവാഹികളുടെയും പട്ടികയാണ് തിങ്കളാഴ്ച പുറത്ത് വിട്ടത്. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ദേശീയ ജനറൽ സെക്രട്ടറിമാരിൽ ഒരാളായി. എട്ട് ദേശീയ ജനറൽ സെക്രട്ടറിമാരാണ് പട്ടികയിലുള്ളത്. പിയൂഷ് ഗോയലാണ് ട്രഷറർ.










0 comments