ad
Deshabhimani

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു

crime news

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 29, 2026, 04:54 PM | 1 min read

കൊട്ടാരക്കര: കൊല്ലം, കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കൊട്ടാരക്കര ഇടിസിയിലെ രാധാമണിക്കാണ് പരിക്കേറ്റത്. രാധാമണിയുടെ കഴുത്തിനാണ് വെട്ടേറ്റതെന്നാണ് റിപ്പോർട്ട്.


രാധാമണി അടുക്കളയിൽ നിൽക്കുമ്പോൾ മകൻ പിന്നിലൂടെയെത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. കുടുംബ തർക്കമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. മകൻ മഹേഷ് കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home