Deshabhimani

print edition അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ തോട്ടപൊട്ടിച്ച്‌ ജീവനൊടുക്കി

died
വെബ് ഡെസ്ക്

Published on Oct 11, 2026, 01:00 AM | 1 min read

ചാലക്കുടി : മേലൂർ അടിച്ചിലിയിൽ അച്ഛനെ വെട്ടിപരിക്കേ ൽപ്പിച്ച മകൻ തോട്ടപൊട്ടി മരിച്ചു. അടിച്ചിലി മൂക്കിനിചിറയിൽ ശനി പകൽ 11നാണ്‌ സംഭവം. തൈവളപ്പിൽ നന്ദനൻ (58) ആണ് മരിച്ചത്. അച്ഛൻ രാമകൃഷ്ണന് കഴുത്തിനും തലയ്ക്കും വെട്ടേറ്റു. ഗുരുതരാവസ്ഥയിലായ രാമകൃഷ്ണൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രി ചികിത്സയിലാണ്.


തോട്ടപൊട്ടി മരിച്ച നന്ദനന്റെ അരയ്ക്ക് താഴെ ചിന്നിച്ചിതറിയ നിലയിലായിരുന്നു. ശനിയാഴ്ച രാവിലെ മൂക്കിനിചിറയിലെ രാമകൃഷ്ണന്റെ കൃഷിയിടത്തിലെത്തിയ ന ന്ദനൻ അച്ഛനുമായി വാക്കേറ്റമുണ്ടാവുകയും കയ്യിൽ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. തടയാൻ ചെന്ന രാമകൃഷ്ണന്റെ സഹായിക്കും പരിക്കേറ്റു.തുടർന്ന് അരയിൽ കെട്ടിവച്ചിരുന്ന തോട്ട പൊട്ടിച്ചാണ് നന്ദനൻ ജീവനൊടുക്കിയത്. സംഭവസ്ഥലത്ത് ഇലക്ട്രിക് വയറുകളും ബാറ്ററികളും ചിതറിക്കിടന്നിരുന്നു. അച്ഛനും മകനും തമ്മിൽ കുറച്ചുനാളായി വഴക്കായിരുന്നു. സഹോദരനും കുടുംബത്തിനുമൊപ്പമായിരുന്നു നന്ദനൻ താമസം. അവിവാഹിതനാണ്. ടാങ്കർ ലോറിയിലായിരുന്നു ജോലി. കൊരട്ടി പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home