Deshabhimani

കോട്ടയത്ത് മകൻ അച്ഛനെ തലക്കടിച്ചു കൊന്നു

Crime Scene
വെബ് ഡെസ്ക്

Published on Oct 12, 2026, 09:54 AM | 1 min read

കോട്ടയം : കോട്ടയത്ത് മകൻ അച്ഛനെ തലക്കടിച്ചു കൊന്നു. കോട്ടയം, മണിമലയിലാണ് സംഭവം. റാന്നി, മക്കപ്പുഴ സ്വദേശി സന്തോഷ് ആണ് കൊല്ലപ്പെട്ടത്.


മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടയിലാണ് ഇളയമകൻ സച്ചു പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടാകുന്നത്. സന്തോഷിന്റെ ഭാര്യയും രണ്ട് മക്കളും ഭാര്യാമാതാവും മാത്രമാണ് മണിമലയിലെ വീട്ടിലുള്ളത്. വീട്ടിൽ സ്ഥിരമായി മദ്യപിച്ചെത്തി സന്തോഷ് വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.


ശനിയാഴ്ച മദ്യപിച്ചെത്തിയ സന്തോഷ് ഭാര്യയുമായി വഴക്കുണ്ടാക്കുകയും ഇതുകണ്ട ഇളയമകൻ സച്ചു കാപ്പിക്കമ്പിന്റെ വടിയെടുത്ത് സന്തോഷിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. അടിയേറ്റ് ചോരയിൽ കുളിച്ചു കിടന്ന സന്തോഷിനെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. മകൻ സച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home