കെ എം ഷാജി പ്രാഗിലേക്ക് പറന്നു; മന്ത്രിമാരുടെ വിദേശയാത്ര മതിയായ അനുമതിയില്ലാതെ

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽവന്ന ശേഷം മന്ത്രിമാർ വിദേശയാത്ര നടത്തിയത് മതിയായ അനുമതിയില്ലാതെ. യൂറോപ്യൻ രാജ്യങ്ങളിൽ കറങ്ങിയ മന്ത്രി കെ എം ഷാജി ചെക്ക് റിപബ്ലിക്ക് തലസ്ഥാന നഗരമായ പ്രാഗിലേക്ക് അനുമതിയില്ലാതെയാണ് യാത്ര ചെയ്തത്. ഓസ്‌ട്രിയ, ബൾഗേറിയ, സ്വിറ്റ്‌സർലന്റ്, യുഎഇ എന്നിവിടങ്ങളിൽ മന്ത്രി യാത്ര നടത്തിയെന്നാണ് നിയമസഭാ രേഖകളിലുള്ളത്.
ഇവിടങ്ങളിലേക്ക് മാത്രമാണ് കെ എം ഷാജി യാത്ര അനുമതി തേടിയിരുന്നത്. പ്രാഗിലേക്ക് നടത്തിയ യാത്ര മന്ത്രി എന്തിന് മറച്ച് വെച്ചുവന്നത് വ്യക്തമല്ല. സർക്കാർ അനുമതി ഇല്ലാതെയുള്ള മന്ത്രിയുടെ വിദേശ യാത്ര ഗുരുതര ചട്ടലംഘനമാണ്. മുഖ്യമന്ത്രിയുടെ അനുമതിക്ക് പുറമെ കേന്ദ്ര സർക്കാരിന്റെ കൂടി അനുമതി തേടിയാലാണ് മന്ത്രിമാർക്ക് വിദേശ യാത്ര നടത്താനാവുക. ദുരൂഹ യാത്രയെ കുറിച്ച് മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. കെ എം ഷാജിയുടെ റേഞ്ച് റോവർ വിവാദം മുസ്ലിം ലീഗിനുള്ളിൽ അതൃപ്തി പുകയുമ്പോഴാണ് പുതിയ വിവാദം ഉയരുന്നത്.
അതേസമയം യുഡിഎഫ് സർക്കാർ അധികാരത്തിൽവന്ന ശേഷം ഇതുവരെ ഒമ്പത് മന്ത്രിമാരാണ് വിദേശയാത്ര നടത്തിയത്. കെ എം ഷാജിക്ക് പുറമെ ഒ ജെ ജനീഷ്, മോൻസ് ജോസഫ്, ടി സീദ്ദീഖ്, ബിന്ദു കൃഷ്‌ണ, രമേശ് ചെന്നിത്തല, പി സി വിഷ്‌ണുനാഥ്, വി ഇ അബ്ദുൾ ഗഫൂർ, ഷിബു ബേബി ജോൺ എന്നിവാരണ് വിദേശ യാത്ര നടത്തിയത്. ഇതിൽ എട്ടുപേരും സ്വകാര്യ ആവശ്യത്തിനാണ് പോയത്.









0 comments