ഉയരെ പറക്കാൻ ചിറകേകി ‘സവിശേഷ’


റഷീദ് ആനപ്പുറം
Published on Jan 21, 2026, 11:01 AM | 2 min read
ലോകത്തിന്റെ ഏറ്റവും മനോഹരമായ കാഴ്‌ചകൾ ആസ്വദിക്കാൻ കണ്ണോ കൈയോ വേണ്ട. ഹൃദയം മതി’ എന്ന ഹെലൻ കെല്ലറുടെ ആത്മഹർഷം തുളുമ്പിയ ഈ വാക്കുകൾ ഏറെ പ്രസക്തമാണ്. ഭിന്നശേഷിക്കാരായ കുട്ടികളെ ഹൃദയത്തോട് ചേർത്തുനിർത്തുമ്പോൾ അവരുടെ ഇഛാശക്തി നേരിട്ട് അനുഭവിക്കാം. സ്‌നേഹവും കരുതലും കൂടെയുണ്ടെന്ന ഉറപ്പും സാധാരണ ജീവിതം നയിക്കാനുള്ള ശാസ്‌ത്രീയ പരിശീലനവും സാമൂഹ്യപിന്തുണയും ഉണ്ടെങ്കിൽ ഇല്ലായ്‌മകളെ അതിജീവനത്തിലൂടെ പരാജപ്പെടുത്തും ഈ നിരാലംബർ. ഇവർക്ക് ഏറെ പ്രതീക്ഷയേകി ‘സവിശേഷ’.
തിരുവനന്തപുരം: ഭിന്നശേഷിക്കാരെ ചേർത്ത് നിർത്തി അവരിൽ പ്രത്യാശയേകി വീണ്ടും സർക്കാർ. സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച ‘സവിശേഷ കാർണിവൽ ഓഫ് ഡിഫറന്റ്’ ആണ് പ്രതീക്ഷയുടെ പുതിയ ചിറക് നൽകിയത്. സമൂഹത്തിന്റെ സഹതാപമോ കണ്ണീരോ അല്ല, പിന്തുണയാണ് തങ്ങൾക്ക് വേണ്ടതെന്ന ഭിന്നശേഷിക്കാരുടെ ആവശ്യമാണ് ഇവിടെ സഫലമായത്. സവിശേഷ വിദ്യാഭ്യാസം, പുനരധിവാസം, വരുമാനം തുടങ്ങിയ ആവശ്യങ്ങൾക്ക് പിന്തുണയേകിയാണ് സവിശേഷ സമാപിക്കുന്നത്. ഇതോടൊപ്പം ഭിന്നശേഷിക്കാരുടെ സർഗശേഷിക്കും കായിക ക്ഷമതക്കും ഇടം നൽകി ഇൗ മേള. ആദ്യമായി ഇൻക്ലൂസിവ് ഫിലിം ഫെസ്‌റ്റിവലും സംഘടിപ്പിച്ചു. ശരിക്കും ഇതൊരു പൂരമായി മാറി. ഇനിയും ഇത്തരം കാർണിവൽ സംഘടിപ്പിക്കകകണമെന്ന് ഇൗ മേഖലയിലുള്ളവർ ആവശ്യപ്പെട്ടു. ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമാക്കിയാണ് മേള സംഘടിപ്പിച്ചത്. ഭിന്നശേഷി മേഖലയിലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഇൗ മേളയുടെ സവിശേഷതമായി. പുതിയ സാങ്കേതിക മേന്മകൾ പരിചയപ്പെടുത്തുന്ന അസിസ്റ്റീവ് ടെക്നോളജി ഡെമോൻസ്ട്രേഷൻ, പുതിയ തൊഴിൽ സംരഭങ്ങൾ പരിചയപ്പെടുത്തുന്ന നൈപുണ്യ വികസനശില്പശാല, വിദഗ്‌ധർ പങ്കെടുത്ത ഓപ്പൺ ഫോറം തുടങ്ങിയവ വേറിട്ടതായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറു കണക്കിന് ഭിന്നശേഷിക്കാർ തങ്ങളുടെ പരിമിതികൾ മറന്ന് ഇൗ മേളയുടെ ഭാഗമായി. സർഗോത്സവത്തിൽ കുട്ടികളും മുതിർന്നവരും ആവേശത്തോടെ പങ്കെടുത്തു. ആടിയും പാടിയും അഭിനയിച്ചും ഓടിയും ചാടിയും പുതിയ കുതിപ്പുകൾ സ്വന്തമാക്കി ഇവർ.
‘സവിശേഷ’യുടെ പ്രസക്തി
സമൂഹത്തിൽ പ്രത്യേകം പരിഗണന അർഹിക്കുന്നവരാണ് ഭിന്നശേഷി വിഭാഗം.നമ്മുടെ സഹതാപമോ കാരുണ്യമോ കണ്ണീരോ അവർക്കാവശ്യമില്ല. സാമൂഹ്യ ജീവിതം നയിക്കാനാവശ്യമായ പിന്തുണയാണ് വേണ്ടത്. സവിശേഷ വിദ്യാഭ്യാസം, തൊഴിൽ പരിശീലനം എന്നിവയിൽ ഊന്നിയുള്ള പുനരധിവാസമാണ് ഈ ലക്ഷ്യം കൈവരിക്കാൻ വേണ്ടത്. ഈ കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മുമ്പിലാണ്. ജനസംഖ്യയിൽ അഞ്ച് മുതൽ ഏഴ് ശതമാനംപേർ ശാരീരികമോ ബുദ്ധിപരമോ ആയ ഏതെങ്കിലും വെല്ലുവിളി നേരിടുന്നവരാണ്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരും കാഴ്‌ച–-കേൾവി–-ചലന പരിമിതിയുള്ളവരുമായിരുന്നു ഒരു കാലത്ത് ഭിന്നശേഷി വിഭാഗം. ഇന്ന് 22 വിഭാഗം ഭിന്നശേഷിയിൽപെടും. ചലനവൈകല്യം, മസ്കുലാര്‍ ഡിസ്ട്രോഫി, ക്രോണിക് ന്യൂറോളജിക്കൽ, മള്‍ട്ടിപ്പിള്‍ സ്ലീറോസിസ്, കൂന്, ഹൃസ്വകായത്വം, അന്ധത, ഗുരുതരമായ കാഴ്ചക്കുറവ്, പഠനവൈകല്യം, സംസാര ഭാഷാ വൈകല്യം, ബുദ്ധിപരമായ വെല്ലുവിളി, മാനസികരോഗം, ഓട്ടിസം, കേൾവി ഇല്ലായ്മ, കുഷ്ഠരോഗ വിമുക്തം, ഹീമോഫീലിയ താലസിമിയ, അരിവാള്‍ രോഗം, സെറിബ്രൽ പാള്‍സി, അപസ്മാരം, ബധിരാന്ധത, ബഹുവൈകല്യം എന്നിവയാണ് ഈ വിഭാഗം. ഏറ്റവും കൂടുതലുള്ളത് ( മൂന്ന് ശതമാനംവരെ) ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരാണ്. സെറിൽ പാൾസി, ഓട്ടിസം, ബഹുവൈകല്യം, പഠന വൈകല്യം എന്നിവയും ഇതിന്റെ ഭാഗമാണ്. ഇവർക്ക് ഏറെ പ്രതീക്ഷയേകി ‘സവിശേഷ’.
ലോകത്തിന്റെ ഏറ്റവും മനോഹരമായ കാഴ്‌ചകൾ ആസ്വദിക്കാൻ കണ്ണോ കൈയോ വേണ്ട. ഹൃദയം മതി’ എന്ന ഹെലൻ കെല്ലറുടെ ആത്മഹർഷം തുളുമ്പിയ ഈ വാക്കുകൾ ഏറെ പ്രസക്തമാണ്. ഭിന്നശേഷിക്കാരായ കുട്ടികളെ ഹൃദയത്തോട് ചേർത്തുനിർത്തുമ്പോൾ അവരുടെ ഇഛാശക്തി നേരിട്ട് അനുഭവിക്കാം. സ്‌നേഹവും കരുതലും കൂടെയുണ്ടെന്ന ഉറപ്പും സാധാരണ ജീവിതം നയിക്കാനുള്ള ശാസ്‌ത്രീയ പരിശീലനവും സാമൂഹ്യപിന്തുണയും ഉണ്ടെങ്കിൽ ഇല്ലായ്‌മകളെ അതിജീവനത്തിലൂടെ പരാജപ്പെടുത്തും ഈ നിരാലംബർ.











0 comments