Deshabhimani

print edition അരി മുതൽ ഉള്ളി വരെ "സെഞ്ചുറി'യിലേക്ക്‌

PRICE HIKE

എഐ പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Nov 18, 2026, 01:00 AM | 1 min read

തിരുവനന്തപുരം : അരി 65ന്‌ മുകളിൽ, പഞ്ചസാര 62, നേന്ത്രപ്പഴം 80, ചെറിയ ഉള്ളി 160, വെളുത്തുള്ളി 220... സംസ്ഥാനത്തെ വിവിധ ഭക്ഷ്യവസ്‌തുക്കളുടെ പൊതുവിപണിയിലെ കിലോ അടിസ്ഥാനത്തിലെ വിലയാണിത്‌. ഉപ്പു മുതൽ കർപ്പൂരം വരെ സകലതിനും തീവില. വിപണിയിലെ ഇടപെടൽ കാര്യക്ഷമമാണെന്നും ഓണത്തിന്‌ ശേഷം വില കുറയുമെന്നുമുള്ള മന്ത്രിയുടെ വാദങ്ങൾ പൊളിഞ്ഞു.


ആറുമാസത്തിനിടെ അരിവിലയിൽ മാത്രം 50 ശതമാനം വരെ വർധനവ്‌. നാലംഗ കുടുംബത്തിന്‌ അരി വാങ്ങാൻ മാത്രം മാസം 350–400 രൂപയോളം അധികം വേണം. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ മട്ട വടി, ജയ, പൊന്നി, ഡൊപ്പി, സുരേഖ തുടങ്ങിയ ജനപ്രിയ ഇനങ്ങൾക്ക്‌ 10 മുതൽ 35 രൂപയുടെ വരെ വർധനവ്‌. പൊന്നി അരിക്ക്‌ 30 രൂപയുടെ വരെ വർധനവ്‌ ഒറ്റയടിക്കുണ്ടായത്‌ രണ്ട്‌ മാസങ്ങൾക്കുള്ളിൽ. സമാനമായി സുരേഖയ്‌ക്ക്‌ അഞ്ച്‌, ഡൊപ്പി ഏഴ്‌, ജയ രണ്ട്‌ എന്നിങ്ങനെയും വില കൂടി. നല്ലയിനം പച്ചരി കിലോയ്‌ക്ക്‌ അഞ്ച്‌ രൂപ കൂടി 45ലുമെത്തി. പച്ചക്കറി, പലവ്യഞ്‌ജനം, മുട്ട തുടങ്ങി സർവതിനും തീവില തന്നെ.


ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ്‌ വകുപ്പിന്റെ കണക്ക്‌ പ്രകാരം ഒക്‌ടോബറിൽ 6.22 ശതമാനമാണ്‌ സംസ്ഥാനത്തെ വിലക്കയറ്റത്തോത്‌. ദേശീയ നിരക്കായ 6.09 ശതമാനത്തേക്കാൾ 0.13 പോയിന്റ് കൂടുതൽ. എൽഡിഎഫ്‌ ഭരണകാലത്ത്‌ ജനുവരിയിൽ 3.68 ആയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home