യുഡിഎഫ് തലപ്പത്ത് നോക്കുകുത്തിയായി തുടരാൻ ഇല്ല; രാജിക്കൊരുങ്ങി അടൂർ പ്രകാശ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള പരസ്യപോരിന് പിന്നാലെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രാജിക്കൊരുങ്ങുന്നു. കൺവീനർ സ്ഥാനം ഒഴിയാൻ അടൂർ പ്രകാശ് സന്നദ്ധത അറിയിച്ചതായാണ് വിവരം. യുഡിഎഫ് തലപ്പത്ത് നോക്കുകുത്തിയായി തുടരാൻ ഇല്ലെന്നും കൺവീനർ എന്ന നിലയിൽ ഏറെ അപമാനിക്കപ്പെട്ടുവെന്നും അടൂർ പ്രകാശ് എഐസിസിക്ക് കൊടുത്ത കത്തിൽ വ്യക്തമാക്കി.
സർക്കാർ പ്രവർത്തനങ്ങളിൽ വിമർശനവും അതൃപ്തിയും അറിയിച്ച അടൂർ പ്രകാശ്, മുഖ്യമന്ത്രി വി ഡി സതീശൻ ഏകാധിപതിയായാണ് പ്രവർത്തിക്കുന്നതെന്നും പറഞ്ഞിരുന്നു. വാർത്താസമ്മേളനം നടത്തിയ തന്റെ അമർഷം വെളിപ്പെടുത്തിയ അദ്ദേഹം മുഖ്യമന്ത്രിയുടെ വിമാന യാത്രയെ അടക്കം കുറ്റപ്പെടുത്തി. തുടർന്ന് കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവന്നു.
അടൂർ പ്രകാശ് രാജിവെക്കുന്നതോടെ കെപിസിസി പ്രസിഡന്റിനൊപ്പം യുഡിഎഫ് കൺവീനറെ കൂടി കണ്ടെത്തേണ്ട ഗതികേടിലാണ് കോൺഗ്രസ്. ആറുമാസത്തെ ഭരണത്തിനിടെ കോൺഗ്രസ് നാഥനില്ലാതെ തുടരുകയാണ്. അടൂർ പ്രകാശിന്റെ പുതിയ നീക്കം കോൺഗ്രസിലും യുഡിഎഫിലും വലിയ അങ്കലാപ്പാണ് ഉണ്ടാക്കുന്നത്.







0 comments