ad
Deshabhimani

ബംഗളൂരു- എറണാകുളം വന്ദേഭാരതിൽ ചത്ത അണലി

vande bharat
വെബ് ഡെസ്ക്

Published on Aug 15, 2026, 08:23 AM | 1 min read

കൊച്ചി: ‌എറണാകുളത്ത് നിന്നും ബംഗളൂരുവിലേക്കുള്ള വന്ദേഭാരത് തീവണ്ടിയിൽ അണലിയെ ചത്ത നിലയിൽ കണ്ടെത്തി. റെയിൽവേയുടെ ശുചീകരണത്തൊഴിലാളികൾ എത്തി പാമ്പിനെ എടുത്തു മാറ്റിയ ശേഷമാണ് തീവണ്ടി പുറപ്പെട്ടത്. ഇതിൽ വിശദമായ അന്വേഷണം നടത്തുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.


എറണാകുളത്ത് നിന്ന് തീവണ്ടി പുറപ്പെടും മുൻപ് സി-6 കോച്ചിലാണ് സീറ്റിൽ ചത്ത പാമ്പിനെ കണ്ടത്. ശുചീകരണ സമയത്ത് പാമ്പിനെ കണ്ടിട്ടില്ലെന്ന് തൊഴിലാളികൾ ഉറപ്പിച്ച് പറയുന്നതിനാൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന തീവണ്ടിയായിരുന്നു ഇതെന്നും വൃത്തിയാക്കലെല്ലാം പൂർത്തിയായിരുന്നതാണെന്നും റെയിൽവേ അധികൃതർ പറഞ്ഞു. വന്ദേഭാരതിൽ തന്നെയുള്ള ശുചീകരണത്തൊഴിലാളികളാണ് സീറ്റുകളെല്ലാം വൃത്തിയാക്കുന്നത്


പാമ്പിനെ കണ്ട സീറ്റിലിരുന്ന യാത്രക്കാരി ശുചിമുറിയിലേക്കു പോയ സമയത്താണ് അടുത്തുള്ളവർ സീറ്റിൽ അണലി കിടക്കുന്നതു കണ്ടത്. ചെറിയ കുട്ടിയാണു തൊട്ടടുത്ത സീറ്റിലിരുന്നിരുന്നത്. ശ്രദ്ധയിൽ‍പെട്ടതോടെ യാത്രക്കാർ ടിക്കറ്റ് പരിശോധകനെ ഉൾപ്പെടെ വിവരമറിയിച്ചു. ഈ സമയത്ത് പാക്കറ്റിൽ കുപ്പിവെള്ളവുമായി ജീവനക്കാരും കോച്ചിലൂടെ പോയിരുന്നുവെന്നു യാത്രക്കാർ പറഞ്ഞു. ട്രെയിനിന്റെ ശുചീകരണ ജോലികൾ നേരത്തെ പൂർത്തിയായിരുന്നു. ആ സമയത്തു പാമ്പിനെ കണ്ടിരുന്നില്ലെന്നാണു സൂചന.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home