ഇന്തോനേഷ്യയിലെ ഭൂചലനം; രണ്ട് മരണം, സുനാമിക്ക് സാധ്യത

ജക്കാർത്ത : ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകളില്ല. ഭൂചലനത്തെ തുടർന്ന് പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകി.
കിഴക്കൻ നുസ ടെങ്കാര, തെക്കൻ സുലവേസി, പടിഞ്ഞാറൻ നുസ ടെങ്കാര എന്നീ പ്രവിശ്യകളിലാണ് ഭൂകമ്പം കാരണമുള്ള സുനാമി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 0.5 മീറ്റർ മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിന് സമീപമാണ് ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. നിരവധി തുടർഭൂചലനങ്ങളുണ്ടായതായാണ് റിപ്പോർട്ട്. പ്രദേശത്ത് നിന്നും നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു. തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശങ്ങളും നൽകിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായത്.









0 comments