സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം: ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി

ന്യൂഡൽഹി: രാജ്യം 80ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. 21 ഗൺ സല്യൂട്ടിന്റെ അകമ്പടിയോടെയാണ് പ്രധാനമന്ത്രി ദേശീയപതാക ഉയർത്തിയത്. പ്രധാനമന്ത്രി സല്യൂട്ട് സ്വീകരിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വ്യോമസേനയുടെ രണ്ട് എംഐ 17 ഹെലികോപ്‌റ്ററിൽ നിന്ന് പുഷ്പവൃഷ്ടിയും നടന്നു. ആഘോഷങ്ങളടെ ഭാഗമായി ചെങ്കോട്ടയിൽ ആദ്യമായി വന്ദേമാതരം ആലപിച്ചു.
അടുത്തിടെ സർക്കാർ പരിപാടികളിൽ വന്ദേമാതരം നിർബന്ധമായും ആലപിക്കണമെന്ന് പാർലമെന്റ് വർഷകാല സമ്മേളനത്തിൽ ബിൽ പാസാക്കിയിരുന്നു. പതാകയുയർത്തിയ
ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ തലസ്ഥാനമായ ഡൽഹി കനത്ത സുരക്ഷാവലയത്തിൽ. 15,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. ഡൽഹി അതിർത്തി, റെയിൽവേ സ്റ്റേഷനുകൾ, മെട്രോ, വിമാനത്താവളം എന്നിവിടങ്ങളിലെല്ലാം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണങ്ങളുമുണ്ട്. ചെങ്കോട്ടയിലും പരിസരത്തും ആയിരത്തിലധികം സിസിടിവി സ്ഥാപിച്ചു. വ്യോമനിരീക്ഷണവും ശക്തമാക്കി.









0 comments