കിണറിലെ വിഷവാതകം ശ്വസിച്ച് അച്ഛനും മകനും ഉൾപ്പടെ 4 പേർ മരിച്ചു

പ്രതീകാത്മക ചിത്രം
പട്ന: കിണറിനുള്ളിലെ വിഷവാതകം ശ്വസിച്ച് നാലുപേർ മരിച്ചു. ജില്ലയിലെ ദോഭി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗർ കർമൗനി ഗ്രാമത്തിലാണ് സംഭവം. കിണറിലെ മോട്ടോർ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ അച്ഛനും മകനും ഉൾപ്പെട്ടതായാണ് വിവരം. ചമാരി മാഞ്ചി, മകൻ ദിൽചന്ദ് മാഞ്ചി, വികാസ് ചൗധരി, വിജയ് ചൗധരി എന്നിവരാണ് മരിച്ചത്.
നാലുപേരുടെയും മരണം വിഷവാതകം ശ്വസിച്ചാണെന്ന് പൊലീസ് പറഞ്ഞു. കിണറ്റിൽ വെച്ചു തന്നെ ശ്വാസം മുട്ടി നാലുപേരും മരണപ്പെട്ടു. മൃതദേഹങ്ങളാണ് പുറത്തെടുത്തത്. മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് ഉടൻ നാല് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകാനും ദുരിതബാധിത കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാനും നിർദേശം നൽകിയതായി ബിഹാർ മുഖ്യമന്ത്രി പറഞ്ഞു.









0 comments