സ്വാതന്ത്ര്യത്തിന്റെ 80ാം വാർഷികം: തലസ്ഥാനത്ത് മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 80ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് തുടക്കം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9ന് മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തി. തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടിയും നടന്നു. വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢസേന, എൻസിസി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു.









0 comments