Deshabhimani

print edition എസ്എംഎ രോഗത്തിന് 
25 വയസുവരെ സൗജന്യ മരുന്ന്; രാജ്യത്ത് ആദ്യം

SMA DISEASE
avatar
സ്വന്തം ലേഖിക

Published on Mar 01, 2026, 12:15 AM | 1 min read

തിരുവനന്തപുരം : കേരളത്തിന്റെ അപൂര്‍വ രോഗ സംരക്ഷണ പദ്ധതിയായ കെയറിന്റെ ഭാഗമായി വിലകൂടിയ റിസ്ഡിപ്ലാം മരുന്ന് പിന്തുണ 25 വയസ് വരെയാക്കിയെന്ന് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ 12 വയസുവരെയുള്ളവര്‍ക്കാണ് മരുന്ന് സൗജന്യമുള്ളത്. ജനിതക പരിശോധനയിലൂടെ എസ്എംഎ ടൈപ്പ് 2 സ്ഥിരീകരിച്ച രോഗികളെയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഗികളും അവരുടെ കൂട്ടായ്മകളും മുന്നോട്ടുവച്ച ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇതിനായി കഴിഞ്ഞ ബജറ്റില്‍ 30 കോടി രൂപ പ്രത്യേകമായി വകയിരുത്തിയിരുന്നു.

ഇതോടെ കേരളത്തില്‍ എസ്എംഎ സ്ഥിരീകരിച്ച രോഗികളില്‍ 80 ശതമാനത്തോളം പേര്‍ക്ക് സൗജന്യ മരുന്ന് ലഭ്യമാകുമെന്ന് മന്ത്രി അറിയിച്ചു.‌ ‍ലോക അപൂര്‍വ രോഗ ദിനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. നിങ്ങള്‍ ചിന്തിക്കുന്നതിനുമപ്പുറം എന്ന ഈ വര്‍ഷത്തെ അപൂര്‍വരോഗ ദിന സന്ദേശം ഉള്‍ക്കൊള്ളുന്ന തീരുമാനമാണിത്. ​അപൂര്‍വ രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍ അതീവ ചെലവേറിയതും ദീര്‍ഘകാല പിന്തുണ ആവശ്യമുള്ളതുമാണ്.

ഇത് പരിഹരിക്കാനാണ് 2024ല്‍ അപൂര്‍വ രോഗ ചികിത്സയ്ക്കുള്ള സമഗ്ര പരിചരണ പദ്ധതി കെയര്‍ ആവിഷ്‌ക്കരിച്ചത്. യുവജനങ്ങള്‍ ചികിത്സാ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതോടെ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സ്വയംപര്യാപ്തത വര്‍ധിപ്പിക്കാനും സാധിക്കും. രോഗികളുടെ ജനിതക പരിശോധനയും വിദഗ്ധ സമിതിയുടെ ശുപാര്‍

ശയും അടിസ്ഥാനമാക്കിയാകും മരുന്ന് വിതരണം. 2022-ലാണ് ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനം എസ്എംഎ രോഗികള്‍ക്ക് സൗജന്യ ചികിത്സയും മരുന്ന് വിതരണവും ഉറപ്പാക്കിയത്. ഇപ്പോള്‍ വീണ്ടും രാജ്യത്തിന് മാതൃകയാവുകയാണ് കേരളത്തിന്റെ ആരോഗ്യമേഖല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home