കോഴിക്കോട് മാലിന്യത്തിൽ നിന്നും തലയോട്ടി കണ്ടെത്തി

കണ്ടെത്തിയ തലയോട്ടി
കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ മാലിന്യങ്ങൾക്കിടയിൽ നിന്ന് തലയോട്ടി കണ്ടെത്തി. വലിയങ്ങാടിയിൽ നിന്നും കുറ്റിച്ചിറ പോകുന്ന വഴിയോരത്ത് കാൽനട യാത്രക്കാരനാണ് ആദ്യം തലയോട്ടി കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. ശേഷം പൊലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും മറ്റ് ശരീരഭാഗങ്ങൾ ഒന്നും തന്നെ കണ്ടെത്താനായില്ല.
റോഡിനോടു ചേർന്നു കിടക്കുന്ന പറമ്പിൽ മാലിന്യങ്ങൾ കൂട്ടിയിട്ടിരുന്നു. ഇതിൽ നിന്നുമാണ് തലയോട്ടി റോഡിലേയ്ക്ക് വീണത്. കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികളും പൊലീസും ചേർന്ന് പരിശോധന നടത്തി. മറ്റ് അസ്ഥികളൊന്നും ലഭിച്ചില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ശാസ്ത്ര പരിശോധനയ്ക്കായി തലയോട്ടി കൊണ്ടുപോയി.









0 comments