ad
Deshabhimani

അസ്ഥികൂടത്തിനൊപ്പം കണ്ടെത്തിയ സിംകാർഡ് കന്യാകുമാരി തക്കുലൈ സ്വദേശിയുടെ പേരിൽ: അന്വേഷണം പുരോഗമിക്കുന്നു

 skeleton
വെബ് ഡെസ്ക്

Published on Jun 30, 2025, 09:27 PM | 1 min read

ആലക്കോട്: കരുവഞ്ചാൽ ഹണി ഹൗസിന് സമീപം അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു അസ്ഥികൂടം കിടന്ന സ്ഥലത്ത് നിന്നും പോലീസിന് കിട്ടിയ മൊബൈൽ സിംകാർഡിനെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ കന്യാകുമാരി ജില്ലയിലെ തക്കുലൈ സ്വദേശി സോമൻ എന്നയാളുടെ പേരിൽ എടുത്തതാണെന്നും തക്കുലൈ പൊലീസ് സ്റ്റേഷനിൽ ഇതേ പേരിലുള്ള ആൾ കാണാതായ പരാതി സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു.


ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് മുന്നോട്ട് പോകുന്നത്. കാണാതായ പരാതിയിൽ അവിടെ രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്ഐആർ കോപ്പി അടുത്ത ദിവസം ആലക്കോട് പോലീസിന് ലഭിക്കും. ഇതോടെ കൂടുതൽ വിവരങ്ങൾ പോലീസിന് മനസ്സിലാക്കാൻ സാധിക്കും. പോലീസ് ഇൻക്വസ്റ്റ് നടത്തിയ അസ്തികൂടം കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ തിങ്കൾ രാവിലെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു


ഇതിൻറെ റിപ്പോർട്ടും പൊലീസിന് ലഭിച്ചു. മൂന്ന് മാസം മുതൽ ആറ് മാസം വരെ അസ്തികൂടത്തിന് പഴക്കം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും 50നും 70നും ഇടയിൽ പ്രായമുണ്ടെന്നുമാണ് പോലീസ് സർജന്റെ നിഗമനം. ഫോറൻസിക് റിപ്പോർട്ട് ഉൾപ്പെടെ പൂർത്തിയാകുന്നതോടെ കൂടുതൽ വ്യക്തത വരും.


മരിച്ച ആളെ തിരിച്ചറിയുക എന്നതാണ് ഇപ്പോൾ പൊലീസിൻ്റെ ലക്ഷ്യം. അത് പൂർത്തീകരിച്ചാൽ മരണ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസിന് കണ്ടെത്താൻ സാധിക്കും. തളിപ്പറമ്പ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രൻ്റെ നേതൃത്വത്തിലാണ് അന്വേഷണം



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home