ad
Deshabhimani

അന്വേഷിച്ചത് തട്ടിക്കൊണ്ടുപോകൽ; പിടിയിലായത്‌ ലഹരിമാഫിയ

drug smugglers caught
വെബ് ഡെസ്ക്

Published on Aug 02, 2026, 10:03 AM | 1 min read

കൊച്ചി : യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിൽ നടത്തിയ അന്വേഷണത്തിൽ പിടിയിലായത് മയക്കുമരുന്ന്‌ വിൽപ്പന സംഘത്തിലെ ആറുപേർ. എറണാകുളം മുണ്ടംവേലി സ്വദേശി ഫ്രാൻസിസ് സേവ്യർ(36), സുഹൃത്ത് പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനി ആര്യ(20), പാലക്കാട്‌ മണ്ണാർക്കാട്‌ സ്വദേശി ഷഹനാസ്‌(29), കണ്ണൂർ ഇരിട്ടി സ്വദേശി അനൂപ്‌ (26), മുണ്ടംവേലി സ്വദേശി സ്മിജിൽ ആന്റണി(25), ബോൾഗാട്ടി സ്വദേശി നിഖിൽ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഇതോടെ അറസ്‌റ്റിലായവരുടെ എണ്ണം പത്തായി.


ആലപ്പുഴ പൊലീസിന്റെ സഹായത്തോടെയാണ്‌ കലവൂരിന് സമീപത്തുനിന്ന്‌ ആദ്യ നാലുപേരെയും പിടികൂടിയത്‌. ഫ്രാൻസിസ്‌ സേവ്യർ, ആര്യ എന്നിവരിൽനിന്ന്‌ രണ്ട് ഗ്രാം എംഡിഎംഎയും ഷഹനാസ്‌, അനൂപ്‌ എന്നിവരിൽനിന്ന്‌ 11.7 ഗ്രാം എംഡിഎംഎയും പിടിച്ചു. സ്മിജിൽ ആന്റണിയെ 0.1 ഗ്രാം എംഡിഎംഎയുമായി കണ്ണമാലിയിൽനിന്നും ഷഹനാസിന്റെ മറ്റൊരു സഹായി നിഖിലിനെ 1.95 ഗ്രാം എംഡിഎംഎയുമായും പിടികൂടി.

കഴിഞ്ഞ ദിവസം മരട്‌ തോമസ്‌പുരം സ്വദേശി റിജോയ്‌ ബെക്‌സൺ ഫ്രാൻസിസ്‌, പുത്തൻകുരിശ്‌ വടവുകോട്‌ എമ്പ്രംമഠത്തിൽ ബിനു മോഹനൻ, ഹരിപ്പാട്‌ ചക്കാല കിഴക്കേതിൽ പാർവതി, മാടവന പനങ്ങാട്‌ തിട്ടയിൽ സാന്ദ്രാഞ്ജലി എന്നിവരാണ്‌ പിടിയിലായത്‌.


29-ന് രാത്രി ഫോറം മാളിന് മുന്നിൽ റിജോയിയെ തട്ടിക്കൊണ്ടുപോയത്‌ അന്വേഷിച്ചപ്പോഴാണ്‌ ഇവരടക്കമുള്ള ലഹരി വിൽപ്പനക്കാരും ഉപഭോക്താക്കളും പിടിയിലായത്‌. പരാതിക്കാരില്ലാതിരുന്ന സംഭവത്തിൽ ദൃക്‌സാക്ഷിയായ ഓൺലൈൻ ഡെലിവറി ബോയിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ കേസെടുത്തത്‌. മയക്കുമരുന്നിടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് റിജോയിയുടെ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് കണ്ടെത്തി. ഫ്രാൻസിസ്‌ സേവ്യറിന്റെ സംഘമാണ്‌ തട്ടിക്കൊണ്ടുപോയത്‌. ആവശ്യപ്പെട്ട പണം നൽകിയപ്പോൾ വിട്ടയച്ചു. റിജോയിയെ ചോദ്യം ചെയ്‌തപ്പോഴാണ്‌ മറ്റുള്ളവരുടെ വിവരം ലഭിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home