Deshabhimani

തുടർച്ചയായി ആറര മണിക്കൂർ വൈദ്യുതി മുടങ്ങി; ഓക്‌സിജൻ കിട്ടാതെ വയോധികയ്ക്ക് ദാരുണാന്ത്യം

elderly women died
വെബ് ഡെസ്ക്

Published on Oct 03, 2026, 01:17 PM | 1 min read

കാഞ്ഞങ്ങാട്: മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് കൃത്രിമ ഓക്‌സിജന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന വയോധിക മരിച്ചു. അതിഞ്ഞാൽ കെ കെ പുരയിൽ മറിയം (75) ആണ് അധികൃതരുടെ അനാസ്ഥ മൂലം മരിച്ചത്. വൈദ്യുതി നിലച്ചതിനെ തുടർന്ന് ഇൻവർട്ടർ സഹായത്തോടെ ഉപകരണം പ്രവർത്തിപ്പിച്ചിരുന്നുവെങ്കിലും ആറര മണിക്കൂർ പ്രവർത്തിച്ചതിനാൽ ഇൻവർട്ടർ നിലച്ചതോടെയാണ് ഓക്‌സിജൻ ലഭിക്കാതെവന്നത്.


അറ്റകുറ്റപ്പണിയുടെ പേരിലാണ് പ്രദേശത്തെ ലൈൻ ഓഫ് ചെയ്തിരുന്നത്. വൈദ്യുതി ഓഫ് ചെയ്തതിനെ തുടർന്ന് പ്രദേശത്തെ പൊതുപ്രവർത്തകർ അടക്കമുള്ളവർ വിളിച്ചുവെങ്കിലും ഉടൻ ശരിയാകുമെന്ന് അറിയിച്ചിരുന്നു. പല തവണ വിളിക്കുമ്പോഴും ഇതേ മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഓഫ് ചെയ്ത വൈദ്യുതി രാത്രി രാത്രി 8.30 നാണ് പുന:സ്ഥാപിച്ചത്. ഓക്‌സിജൻ ഉപകരണം ഇത്രയും നേരം ഇൻവെർട്ടറിൽ പ്രവർത്തിച്ചെങ്കിലും വൈദ്യുതി ലഭിക്കാത്തതിനാൽ ഇതിന്റെ ചാർജും തീർന്നതോടെയാണ് ഓക്‌സിജൻ വിതരണം നിലച്ചത്. ഭർത്താവ്: ബീരാൻകാടത്ത് ഖാദർ. മക്കൾ: ശരീഫ, സുബൈദ, സാജിത.മ രുമക്കൾ: കുഞ്ഞാമദ് (തെക്കേപ്പുറം), അമീർ (ചെറുവത്തൂർ), മൊയ്തു (ബേക്കൽ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home