കപ്പലിലെ തീപിടിത്തം; ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി

ship accident
വെബ് ഡെസ്ക്

Published on Jun 09, 2025, 02:58 PM | 1 min read

ബേപ്പൂർ: ബേപ്പൂര്‍ തീരത്തിന് സമീപമുണ്ടായ കപ്പലപകടത്തെ തുടര്‍ന്ന് എലത്തൂര്‍, ബേപ്പൂര്‍, വടകര തീരദേശ പൊലീസ് സ്റ്റേഷനുകളിലേക്കും കോഴിക്കോട് സിറ്റി, റൂറല്‍ പൊലീസ് സ്റ്റേഷനുകളിലേക്കും പോര്‍ട്ട് ഓഫീസര്‍ ഫിഷറീസ്, കോഴിക്കോട്, കൊയിലാണ്ടി, വടകര ടിഇഒസികളിലേക്കും അറിയിപ്പ് കൊടുത്തതായി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.


ആരോഗ്യവകുപ്പിലേക്ക് വൈദ്യസഹായത്തിനായി അറിയിപ്പ് കൊടുത്തിട്ടുണ്ട്. കോസ്റ്റ്‌ഗാര്‍ഡില്‍ നിന്നും ഒരു കപ്പല്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടിട്ടുണ്ട്. വാന്‍ഹായി 503 എന്ന ചരക്ക് കപ്പലിലാണ് തീപിടിച്ചത്. കൊളംബോ തീരത്ത് നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന കപ്പലില്‍ 22 തൊഴിലാളികള്‍ ഉണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home