ad
Deshabhimani

സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷി​ഗെല്ല

shigella bacteria

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 19, 2026, 08:23 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷി​ഗെല്ല പടരുന്നു. ഇന്ന് 10 പേർക്ക് കൂടി ഷി​ഗെല്ല റിപ്പോർട് ചെയ്തു. കോഴിക്കോട് 3, തിരുവനന്തപുരം, തൃശൂർ, മലപ്പുറം 2 വീതം, പാലക്കാട് ഒന്ന് എന്നിങ്ങനെയാണ് രോ​ഗബാധ റിപ്പോർട് ചെയ്തത്. നിലവിൽ കോഴിക്കോട് (36), വയനാട് (18), തൃശൂർ (11) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.


സംസ്ഥാനത്ത് ജൂൺ മാസത്തിൽ മാത്രം 120 പേർക്കാണ് ഷി​ഗെല്ല രോ​ഗം സ്ഥിരീകരിച്ചത്. അഞ്ച് മരണവും റിപ്പോർട് ചെയ്തു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ 196 ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. മലപ്പുറം (16), തിരുവനന്തപുരം (15), കൊല്ലം (8), ഇടുക്കി (3), എറണാകുളം (2), കണ്ണൂർ (7), പാലക്കാട് (1)എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home