ad
Deshabhimani

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു

Shigella.jpg
വെബ് ഡെസ്ക്

Published on Aug 20, 2026, 10:30 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷി​ഗെല്ല സ്ഥിരീകരിച്ചു. കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ നന്നംകുഴിയിൽ മൂന്നുവയസുകാരിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.


കഴിഞ്ഞ 12 ന് കുട്ടിയുടെ കുടുംബം നാഗർകോവിലിൽ ക്ഷേത്ര ദർശനത്തിന് പോയിരുന്നു. വഴിയിൽവെച്ച് ഇവർ റോഡരികിൽ നിന്ന് സർബത്ത് വാങ്ങിക്കുടിച്ചിരുന്നു.


ആ​ഗസ്ത് 13ന് രാവിലെ മുതൽ കുട്ടിക്ക് വയറിളക്കവും ഛർദിയുമുണ്ടായി. തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home