ad
Deshabhimani

പ്രതിഷേധം ശക്തം

print edition അരികത്തുണ്ടായിട്ടും എത്തിയില്ല; റീലെടുക്കുന്ന തിരക്കിൽ മന്ത്രി

shibu baby john

വനംമന്ത്രി ഷിബു ബേബി ജോണ്‍

വെബ് ഡെസ്ക്

Published on Jun 10, 2026, 12:00 AM | 1 min read

തിരുവനന്തപുരം: കാട്ടാനയുടെ ചവിട്ടേറ്റ്‌ മാരിയുടെ ജീവൻ പിടയുമ്പോൾ തൊട്ടടുത്തുണ്ടായിട്ടും തിരിഞ്ഞുനോക്കാതെ വനം മന്ത്രി. ആലുവ–മൂന്നാർ രാജപാത വീണ്ടെടുക്കണമെന്ന എംഎൽഎയുടെ നിവേദനത്തിൽ രാജപാത സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മക്കളെ സ്‌കൂളിലേക്ക്‌ വിടുന്നതിനായി പോകവേ സൂര്യനെല്ലി സിങ്കുകണ്ടത്ത്‌ വച്ച്‌ തോട്ടംതൊഴിലാളിയായ യുവതി മാരി തിങ്കൾ രാവിലെ 7.45നാണ്‌ കാട്ടാനയുടെ മുന്നിലകപ്പെട്ടത്‌. സംഭവമറിഞ്ഞിട്ടും രാവിലെ എട്ടുമുതൽ 11 വരെ മന്ത്രി മൂന്നാർ രാജപാതയിൽ കറങ്ങി. ശേഷം കോതമംഗലം ബിഷപ്‌ ഹ‍ൗസിലെത്തിയായിരുന്നു മടക്കം. മൂന്നാർ കറക്കത്തിന്റെ ചിത്രം കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറമാണ്‌ റീൽസായി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്‌.


അടിമാലി ആശുപത്രിയിൽ ചികിത്സയിലുള്ള മാരിയുടെ മകൻ രക്ഷാനെ കാണാനെത്തുമെന്ന്‌ കരുതിയെങ്കിലും സങ്കടം പറയാൻ കാത്തുനിന്ന പാവങ്ങളെയും മന്ത്രി നിരാശരാക്കി. വനംവകുപ്പിന്റെ ഉദാസീനതയാണ്‌ മാരിയുടെ മരണത്തിന്‌ വഴിവച്ചത്‌. അപകടത്തിന്റെ തലേദിനം 17 ആന പ്രദേശത്ത്‌ കറങ്ങുന്നുണ്ടെന്ന്‌ ആർആർടി സന്ദേശം നൽകിയിരുന്നു. പക്ഷേ മുൻകരുതലെടുക്കാൻ വനംവകുപ്പിന്‌ കഴിഞ്ഞില്ല. വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്ക്‌ 14 ലക്ഷം രൂപയാണ്‌ മുൻസർക്കാർ നൽകിയിരുന്നത്‌.


മന്ത്രി അഞ്ച്‌ ലക്ഷമാണ്‌ പ്രഖ്യാപിച്ചത്‌. സഹായധനം 50 ശതമാനംകൂടി ഉയർത്തി 21 ലക്ഷം രൂപ നൽകുമെന്നായിരുന്നു യുഡിഎഫ്‌ വാഗ്‌ദാനം. ഉറപ്പുകളൊന്നും പാലിച്ചില്ല. പരിക്കേറ്റ കുട്ടിക്ക്‌ എല്ലാ മാസവും 5000 രൂപ നൽകുമെന്നാണ്‌ പുതിയ വാഗ്‌ദാനം. വനം ഉദ്യോഗസ്ഥരിൽനിന്നും പൊതുസമൂഹത്തിൽനിന്നും സഹായധനം കണ്ടെത്തുമെന്നും പ്രധാനമന്ത്രിയുടെ സുകന്യ സമൃദ്ധി യോജന കുട്ടിക്ക്‌ പ്രയോജനപ്പെടുത്തുമെന്നും വനംവകുപ്പിൽനിന്ന്‌ കുട്ടിയുടെ സംരക്ഷണത്തിന്‌ മെന്ററെ നിയമിക്കുമെന്നും മന്ത്രി ഷിബു ബേബിജോൺ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home