ad
Deshabhimani

ഇ ഡി റെയ്ഡ് രാഷ്ട്രീയ വേട്ടയാടൽ; ബിജെപിയുടെ രാഷ്ട്രീയ ആയുധമെന്ന് ഷിബു ബേബി ജോൺ

Shibu Baby John
വെബ് ഡെസ്ക്

Published on May 29, 2026, 07:12 AM | 1 min read

കൊല്ലം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടത്തിയ റെയ്ഡിനെ ശക്തമായി അപലപിച്ച് മന്ത്രി ഷിബു ബേബി ജോൺ. പിണറായി വിജയന്റെ വീട്ടിൽ നടന്ന റെയ്ഡിനോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ബിജെപി തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ ഇ ഡിയെ ഒരു ആയുധമാക്കി മാറ്റിയിട്ട് വർഷങ്ങളായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ഇ ഡിയുടെ ഇടപെടലുകൾ നമ്മൾ കണ്ടതാണ്, അത് തന്നെയാണ് ഇപ്പോൾ കേരളത്തിലും ആവർത്തിക്കുന്നത്.


കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകളിലും, സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എ മുഹമ്മദ് റിയാസ്, സിഎംആർഎൽ എം ഡി ശശിധരൻ കർത്ത എന്നിവരുടെ വീടുകളിലും ഇ ഡി വ്യാപക റെയ്ഡ് നടത്തിയത്.


രാവിലെ ആരംഭിച്ച റെയ്ഡ് വൈകിട്ടോടെയാണ് അവസാനിച്ചത്. റെയ്ഡ് വാർത്ത പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധമാണ് ഉയർന്നത്. തിരുവനന്തപുരത്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിലും, ഡൽഹിയിൽ ഇ ഡി ആസ്ഥാനത്തേക്ക് ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലും പ്രതിഷേധ മാർച്ച് നടന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home