Deshabhimani

അധികാരധൂർത്ത് തന്നെ; മോടിപിടിപ്പിക്കൽ മുതൽ ആഡംബര കാറുകൾ വരെ, ചെലവഴിക്കുന്നത് കോടികൾ

 V D SATHEESAN
വെബ് ഡെസ്ക്

Published on Nov 14, 2026, 01:09 PM | 2 min read

തിരുവനന്തപുരം : തിരുവനന്തപുരം : ആഡംബരം തങ്ങൾക്ക് വേണ്ടെന്ന് പറഞ്ഞ് ലാളിത്യം കൂട്ടുപിടിച്ച യുഡിഎഫ് സർക്കാരിപ്പോൾ ധൂർത്തിന്റെ കാർണിവൽ തന്നെ നടത്തുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ഭരണച്ചെലവ് കുറച്ച് ചെലവ്ചുരുക്കൽ മാതൃകയാക്കുമെന്നും പറഞ്ഞാണ് യുഡിഎഫ് സർക്കാർ അധികാരത്തിലേറിയത്. എന്നാൽ ഭരണത്തിലേറി ആറ് മാസങ്ങൾ പിന്നിടുമ്പോൾ ധൂർത്തിന്റെ കാർണിവലാണ് കേരളം കാണുന്നത്. ആഡംബര കാറുകൾ, വീട് മോടി പിടിപ്പിക്കൽ, മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കൽ, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം തുടങ്ങി കോടികളാണ് ധൂർത്തിനായി പൊടിക്കുന്നത്.


മന്ത്രിമാർക്ക് സഞ്ചരിക്കാനുള്ള കാറുകൾ പഴയതായെന്ന ന്യായം പറഞ്ഞ് 24 കാറുകളാണ് പുതുതായി വാങ്ങാനൊരുങ്ങുന്നത്. അതിനായി പത്ത് കോടി രൂപയാണ് അനുവദിക്കുന്നത്. ഇന്നോവയുടെ ലേറ്റസ്റ്റ് മോഡലുകളുടെ മുന്തിയയിനം കാറുകളാണ് വാങ്ങുന്നത്. മന്ത്രിമാരുടെ കാറുകൾ പഴയതായെന്നു പറഞ്ഞാണ് വില കൂടിയ കാറുകൾ വാങ്ങുന്നത്. മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായാണ് 22 കാറുകൾ. രണ്ട് കാറുകൾ സംസ്ഥാനത്ത് എത്തുന്ന അതിഥികൾക്ക് ഉപയോ​ഗിക്കാൻ വേണ്ടിയാണെന്നാണ് പറയുന്നത്.


അധികാരത്തിലെത്തിയാൽ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കാൻ വൻതുക ചെലവാക്കില്ലെന്നായിരുന്നു പ്രതിപക്ഷനേതാവായിരിക്കെ സതീശന്റെ പ്രഖ്യാപനം. എന്നാൽ, അധികാരത്തിലെത്തിയതിന് പിന്നാലെ തന്നെ മന്ത്രിമന്ദിരങ്ങൾ മോടി പിടിപ്പിക്കാൻ അഞ്ച് കോടിയിലേറെ രൂപയാണ് ചെലവാക്കിയത്. ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കുന്നതിനായി 1.24 കോടിയും ഒൻപത് മന്ദിരങ്ങൾക്കായി 3.95 കോടിയുമാണ് അനുവദിച്ചത്.


2026 മെയ് മാസത്തിലാണ് സംസ്ഥാനത്തെ ഒമ്പത് മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 3.95 കോടി രൂപയുടെ ഭരണാനുമതി പൊതുമരാമത്ത് വകുപ്പ് നൽകിയത്. നെസ്റ്റ് ബംഗ്ലാവിനായി 40.67 ലക്ഷം, ഉഷസ് ബംഗ്ലാവിന് 40.03 ലക്ഷം, പെരിയാർ ബംഗ്ലാവിന് 31.26 ലക്ഷം, പൗർണമി ബംഗ്ലാവിന് 40.81 ലക്ഷം, പമ്പ ബംഗ്ലാവിന് 31.43 ലക്ഷം, കവടിയാർ ഹൗസിന് 40.06 ലക്ഷം, മൻമോഹൻ ബംഗ്ലാവിനായി 81.06 ലക്ഷം, ഗംഗാ ബംഗ്ലാവിന് 31.53 ലക്ഷം, അജന്ത ബംഗ്ലാവിന് 58. 74 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ഇത് മോടിപിടിപ്പിക്കലല്ല മറിച്ച് പുതിയ മന്ത്രിമാർ താമസം മാറുന്നതിന് മുന്നോടിയായുള്ള വാർഷിക അറ്റകുറ്റപ്പണികൾ മാത്രമാണെന്നുമാണ് സർക്കാരിന്റെ വാദം.


ഇനി ഇതിനെല്ലാം പുറമെയാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം. മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം റെക്കോർഡിട്ടാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളെ നിയമിച്ചത്. ഏകദേശം 500 പേരെയാണ് മന്ത്രിമാരുടെ സ്റ്റാഫായി നിയമിച്ചത്. 31 സ്റ്റാഫ് ഉള്ള മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യത്തിൽ മുന്നിൽ. കാര്യമായ ഔദ്യോഗിക ചുമതലകൾ ഒന്നുമില്ലാത്ത ചീഫ് വിപ്പിനുമുണ്ട് 16 സ്റ്റാഫ് അംഗങ്ങൾ. മാത്രമല്ല, എംഎൽഎമാർക്ക് അധികം സ്റ്റാഫിനെ നിയമിക്കാമെന്ന ഉത്തരവുമിറക്കി. മന്ത്രിമാർക്കും പേഴ്സണൽ സ്റ്റാഫിനും നൽകാൻ 7 കോടിയുടെ 480 ഐപാഡുകൾ സർക്കാർ വാങ്ങിയിരുന്നു. ഐപാഡ്‌ വാങ്ങുന്നതിന്‌ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ നിന്ന് ടെൻഡർ ക്ഷണിച്ചത് വിവാദമായിരുന്നു.


മന്ത്രിമാരുടെ വിദേശയാത്രകളുടെ ചെലവ് ഇന്നും നി​ഗൂഢമാണ്. മതിയായ അനുമതിയില്ലാതെ നടത്തിയ വിദേശയാത്രകളും ധൂർത്ത് തന്നെ. ഖജനാവ് കാലിയാണെന്ന് ആവർത്തിച്ച് പറയുമ്പോഴും അനാവശ്യമായി കോടികൾ ചെലവഴിക്കുന്ന സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

iffk

02

print edition ചലച്ചിത്ര അക്കാദമി ജീവനക്കാരെ ഒഴിവാക്കുന്നു; 
മേള പ്രതിസന്ധിയിലേക്ക്‌
PF Pension

03

print edition ബാങ്ക്‌ അക്ക‍ൗണ്ട്‌ വഴിയാക്കുന്നതിൽ ആശങ്ക; ഉ‍ൗരുവാസികൾക്ക്‌ പെൻഷൻ കിട്ടാക്കനിയാകും
exam writing

04

print edition കേരളത്തിന്റെ പ്രവേശന പരീക്ഷകൾ നീറ്റിനും മാതൃകയെന്ന്‌ വിദഗ്‌ധസമിതി
Kaladi University

05

print edition കരുത്താർജിച്ച്‌ മുന്നോട്ട്‌: സംസ്‌കൃത സർവകലാശാല സമരം 111–ാം ദിനത്തിലേക്ക്‌
deshabhimani section

Recommended

Deshabhimani
Home