ad
Deshabhimani

ദൃക്സാക്ഷികൾ ഇല്ലാത്ത കേസ്; കുറ്റംതെളിയിച്ചത് പഴുതടച്ച അന്വേഷണത്തിലൂടെ

GREESHMA SHARON MURDER CASE
വെബ് ഡെസ്ക്

Published on Jan 17, 2025, 12:11 PM | 1 min read

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി ​ഗ്രീഷ്മയും അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരെന്ന വിധി അന്വേഷണ സംഘത്തിന്റെ മികവിനുള്ള അം​ഗീകാരമാണ്. ദൃക്സാക്ഷികളില്ലാത്ത, ശാസ്ത്രീയ തെളിവുകളും സാഹചര്യതെളിവുകളും മാത്രമുണ്ടായിരുന്ന കേസിൽ പഴുതടച്ച അന്വേഷണമാണ് നടന്നത്. തിരുവനന്തപുരം റൂറൽ എസ്‌പിയായിരുന്ന ശിൽപ രൂപീകരിച്ച പ്രത്യേക പൊലീസ്‌ സംഘമാണ്‌ കേസ് അന്വേഷിച്ചത്. എസ്‌പി എം കെ സുൽഫിക്കർ, ഡിവൈഎസ്‌പിമാരായ കെ ജെ ജോൺസൺ, വി ടി റാസിത്ത്, പാറശാല ഇൻസ്പെക്ടർ സജി എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.
62 പേജുള്ള കുറ്റപത്രമായിരുന്നു അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. ആയിരത്തി അഞ്ഞൂറോളം രേഖകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കുറ്റപത്രപ്രകാരം കൊലപാതകം (302), കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തട്ടിക്കൊണ്ടുപോകല്‍ (364), വിഷം നല്‍കി കൊലപ്പെടുത്തല്‍ (328), തെളിവ് നശിപ്പിക്കല്‍ (201), കുറ്റം ചെയ്തത് മറച്ചുവെയ്ക്കല്‍ (203) എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ടും മൂന്നും പ്രതികളുടെ സഹായത്തോടെയാണ് ഒന്നാംപ്രതിയായ ഗ്രീഷ്മ കുറ്റകൃത്യം ചെയ്തതെന്നാണ് കുറ്റപത്രം. തെളിവ് നശിപ്പിക്കാൻ ഗ്രീഷ്മയെ സഹായിച്ചത് അമ്മയും സഹോദരനുമാണെന്ന് കുറ്റപത്രം ആരോപിക്കുന്നു. ഗ്രീഷ്മക്കും അമ്മാവനുമെതിരെ കുറ്റപത്രത്തിൽ ചുമത്തിയ വകുപ്പുകളെല്ലാം കോടതി അം​ഗീകരിച്ചു. എന്നാൽ ​ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെതിരായ കുറ്റം കോടതിയിൽ തെളിഞ്ഞില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home