ad
Deshabhimani

ഷാരോൺ വധക്കേസ്‌: ശിക്ഷാവിധി ഉടൻ

greeshmോ
വെബ് ഡെസ്ക്

Published on Jan 20, 2025, 10:46 AM | 1 min read

തിരുവനന്തപുരം : പ്രണയംനടിച്ച്‌ സുഹൃത്തിനെ കീടനാശിനി കലർത്തിയ കഷായം കുടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഉടൻ. കേസിൽ ഗ്രീഷ്‌മയും അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരെന്ന് കോടതി വെള്ളിയാഴ്‌ച കണ്ടെത്തിയിരുന്നു. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. രാവിലെ പത്തോടെ ​ഗ്രീഷ്മയെ കോടതിയിലെത്തിച്ചു. തെളിവിന്റെ അഭാവത്തിൽ ഗ്രീഷ്‌മയുടെ അമ്മ സിന്ധുവിനെ വെറുതെവിട്ടിരുന്നു.


Live Updates
2 years agoJan 20, 2025 12:31 PM IST

​പ്രതി ​ഗ്രീഷ്മയ്ക്ക് വധശിക്ഷ

2 years agoJan 20, 2025 11:27 AM IST

​ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം അന്വേഷണത്തെ വഴിതെറ്റിക്കാൻ

2 years agoJan 20, 2025 11:26 AM IST

പ്രകോപനമില്ലാതെയാണ് കൊലപാതകം. പ്രതിയുടെ പ്രായം പരി​ഗണിക്കില്ലെന്ന് കോടതി

2 years agoJan 20, 2025 11:20 AM IST

മാറിയ കാലത്തിനനുസരിച്ചുള്ള അന്വേഷണമെന്ന് കോടതി

2 years agoJan 20, 2025 11:17 AM IST

​ഗ്രീഷ്മയുടേത് വിശ്വാസ വഞ്ചനയെന്ന് കോടതി

2 years agoJan 20, 2025 11:14 AM IST

പ്രായത്തിന്റെ ഇളവ് നൽകാനാവില്ലെന്ന് കോടതി. ​ഗ്രീഷ്മ മുമ്പും വധശ്രമം നടത്തി

2 years agoJan 20, 2025 11:12 AM IST

ഷാരോണിന്റെ മാതാപിതാക്കളെ ജഡ്ജി വിളിപ്പിച്ചു

2 years agoJan 20, 2025 11:10 AM IST

​ഗ്രീഷ്മയുടെ ജ്യൂസ് ചലഞ്ച് വധശ്രമമെന്ന് കോടതി. ഐപിസി 307 തെളിഞ്ഞു

2 years agoJan 20, 2025 11:09 AM IST

അതിവി​ദ​ഗ്ധമായ കൊലപാതകം എന്ന് കോടതിയുടെ നിരീക്ഷണം

2 years agoJan 20, 2025 11:08 AM IST

586 പേജുള്ള വിധിന്യായം

2 years agoJan 20, 2025 11:08 AM IST

ശാസ്ത്രീയത്തെളിവുകൾ നന്നായി ഉപയോ​ഗിച്ചു. കാര്യക്ഷമമായി അന്വേഷണം നടത്തിയ പൊലീസിനെ അഭിനന്ദിച്ച് കോടതി

2 years agoJan 20, 2025 11:02 AM IST

കോടതി നടപടികൾ ആരംഭിച്ചു

2 years agoJan 20, 2025 11:02 AM IST

​ഗ്രീഷ്മയെ കോടതിയിലെത്തിച്ചു


പാറശാലയ്‌ക്കു സമീപം സമുദായപ്പറ്റ് ജെപി ഭവനിൽ ഷാരോൺ രാജിനെ 2022 ഒക്ടോബർ 14ന്‌ വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി ‘കഷായ ചലഞ്ച്’ എന്ന വ്യാജേന കുടിപ്പിച്ച്‌ കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌. 2022 ഒക്ടോബർ 14ന്‌ ഗ്രീഷ്‌മ നൽകിയ കഷായം കുടിച്ച്‌ അവശനായ ഷാരോൺ ചികിത്സയിലിരിക്കെ 25നാണ്‌ മരിച്ചത്‌.


ഷാരോൺ കന്യാകുമാരി ജില്ലയിലെ നെയ്യൂർ ക്രിസ്‌ത്യൻ കോളേജ് ഓഫ് അലൈഡ് ഹെൽത്തിൽ ബിഎസ്‌സി റേഡിയോളജി അവസാനവർഷ വിദ്യാർഥിയായിരുന്നു. 2021ലാണ് ഷാരോണും ഗ്രീഷ്‌മയും സൗഹൃദത്തിലായത്. ഇരുവരും വീട്ടിലും പള്ളിയിലും താലികെട്ടി. ഗ്രീഷ്‌മയുടെ ആദ്യഭർത്താവ് മരിച്ചുപോകുമെന്ന്‌ ജ്യോത്സ്യൻ പ്രവചിച്ചതോടെ ഷാരോണിനെ ഒഴിവാക്കാൻ ശ്രമംതുടങ്ങി. മറ്റൊരാളുമായി ഗ്രീഷ്‌മയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്‌തു. പിന്മാറാൻ ഷാരോൺ തയ്യാറാവാത്തതിനെ തുടർന്നാണ്‌ കൊലപാതകം.


ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചിരുന്നതായും എന്നാല്‍ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും മജിസ്‌ട്രേറ്റിന് മുന്നില്‍ മരണമൊഴി നല്‍കുന്നതിനിടെ ഷാരോണ്‍ പറഞ്ഞിരുന്നു. ഇതാണ് അന്വേഷണ സംഘത്തിന് നിർണായകമായത്. ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസ്ത്രീയ തെളിവുകളും നിര്‍ണായകമായി. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചു. 2023 ജനുവരി 25നാണ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home