കാസർകോട് ഷാനവാസ് പാദൂർ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി

ഷാനവാസ് പാദൂർ
തിരുവനന്തപുരം: കാസർകോട്, ഉദുമ മണ്ഡലങ്ങളിലെ ജനകീയ മുഖമാണ് കാസർകോട് മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായ ഷാനവാസ് പാദൂർ (46). 2020ലെ ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിന്റെ കുത്തകയായിരുന്ന ചെങ്കള ഡിവിഷനിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് അട്ടിമറി വിജയം നേടി. തുടർന്ന് കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി. നിരവധി വികസന പ്രവർത്തനങ്ങൾക്ക് ഇക്കാലത്ത് നേതൃത്വം നൽകി. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന പരേതനായ പാദൂർ കുഞ്ഞാമുവിന്റെ മകനാണ്. നേതാക്കളുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് വിട്ടത്. ചട്ടഞ്ചാൽ ബണ്ടിച്ചാലിൽ താമസം.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരിക്കെ നടത്തിയ വികസ ഇടപെടലുകളും മണ്ഡലത്തെങ്ങുമുള്ള ജനസ്വാധീനവും ഷാനവാസ് കടുത്ത മത്സരം കാഴ്‌ച വയ്‌ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ചട്ടഞ്ചാൽ കോ– ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി പ്രസിഡന്റും ഇന്ദിരാജി കൾചറൽ ആൻഡ് പാലിയേറ്റീവ് ഫോറം ജില്ലാപ്രസിഡന്റുമാണ്. പ്രീഡിഗ്രി വരെ വിദ്യാഭ്യാസം. ഉമ്മ: ജമീല. ഭാര്യ: സുമയ്യ ബീവി. വിദ്യാർഥികളായ സഫ, ഫുദൈർ അഹമ്മദ്, ഫസ ഇബ്രാഹിം എന്നിവർ മക്കൾ.









0 comments