print edition മന്ത്രി കെ രാജനെതിരെ വ്യാജവാർത്ത ചമച്ച സംഭവം: ഒടുവിൽ മാപ്പിരന്ന് ഷാജി കോടങ്കണ്ടത്ത്

ഷാജി കോടങ്കണ്ടത്തും ദീപിക പത്രവും പ്രസിദ്ധീകരിച്ച മാപ്പപേക്ഷ, ഷാജി കോടങ്കണ്ടത്ത്
തൃശൂർ: കോടതി ഉത്തരവ് ദുർവ്യാഖ്യാനം ചെയ്‌ത് മന്ത്രി കെ രാജനെതിരെ വ്യാജവാർത്ത ചമച്ച സംഭവത്തിൽ മാപ്പിരന്ന് ഒല്ലൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാജി ജെ കോടങ്കണ്ടത്ത്. ഡിജിറ്റൽ റീസർവേയ്‌ക്കുള്ള ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതിയെന്ന് ധ്വനിപ്പിക്കുന്ന തരത്തിലായിരുന്നു വാർത്ത.
മന്ത്രി രാജനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവുണ്ടെന്നാണ് ഷാജി വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടത്. എന്നാൽ ഇത്തരത്തിൽ ഒരു വിധി ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നില്ല. ഇതിനെതിരെ കെ രാജന്‍ നൽകിയ പരാതിയിൽ കോടതി വിശദീകരണം തേടി. ഇതോടെ വാർത്ത പ്രസിദ്ധീകരിച്ച ദീപിക പത്രാധിപർ കോടതിയിൽ മാപ്പ് എഴുതി നൽകി. ഷാജിയും കോടതിയിൽ മാപ്പ് പറയാൻ തയ്യാറായി. കോടതി ഇത് അംഗീകരിച്ചില്ല.
ഡിജിറ്റൽ സർവേ പദ്ധതിക്ക് വേണ്ടി 264.48 കോടി രൂപയുടെ ഉപകരണങ്ങൾ സംസ്ഥാന സർവേ വകുപ്പ് ഈ ടെൻഡർ മുഖേന വാങ്ങിയിരുന്നു. ഇൗ പദ്ധതിയിൽ അഴിമതി ആരോപിച്ചാണ് ഷാജി കള്ളക്കേസ് കൊടുത്തത്. വാർത്ത വന്ന പത്രത്തിൽത്തന്നെ മാപ്പ് പ്രസിദ്ധീകരിക്കണമെന്ന കോടതി നിർദേശത്തെത്തുടർന്നാണ് തിങ്കളാഴ്‌ചയിലെ ദീപിക പത്രത്തിൽ ഒല്ലൂരിലെ കോൺഗ്രസ് സ്ഥാനാർഥി അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത് മാപ്പ് പ്രസിദ്ധീകരിച്ചത്. തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചതിൽ ദീപിക പത്രവും മാപ്പ് പ്രസിദ്ധീകരിച്ചു.











0 comments