സ്വരാജല്ലാതെ ആര് ? വൈറലായി ഗായകൻ ഷഹബാസ് അമന്റെ കുറിപ്പ്

നിലമ്പൂർ
എം സ്വരാജിനെ പിന്തുണച്ച് പ്രശസ്‌ത ഗസൽ –സിനിമാഗായകൻ ഷഹബാസ് അമൻ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പ് വൈറലായി. നിരവധിപേർ ഗായകന്റെ കുറിപ്പ് പങ്കിട്ടു. ഇന്നേവരെ നേരിട്ട് കണ്ടിട്ടില്ലാത്ത സ്വരാജിനെ പിന്തുണക്കുന്നു എന്ന് പ്രഖ്യാപിച്ചാണ് ഷഹബാസ് ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്. കുറിപ്പിൽ നിന്ന്: ‘സ്വരാജുമായി യാതൊരു ബന്ധവുമില്ല. ഇന്നേവരെ നേരിട്ട് കണ്ടിട്ടില്ല. പക്ഷേ, ഈ തെരഞ്ഞെടുപ്പിൽ ‘എന്റെ വോട്ട്’ അയാൾക്കാണ്. ഇതിൽ കൂടുതൽ വിശദീകരണം സ്വന്തം രാഷ്ട്രീയ വോട്ടിന് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. നന്ദി. എല്ലാവരോടും സ്നേഹം’–
നിലമ്പൂരിൽ നടക്കുന്നത് കേരളരാഷ്ട്രീയത്തിന്റെ വിധി നിശ്ചയിക്കുന്ന അതിനിർണ്ണായകമായ ഒരു മത്സരമാണ് എന്ന് കരുതുന്നില്ല. പാർടികളുടെയും വ്യക്തികളുടെയും ‘അഭിമാനം’ അവിടെ നന്നായി വെല്ലുവിളിക്കപ്പെടുന്നുണ്ട് എന്ന് മാത്രം. എങ്കിലും, എം സ്വരാജിനെ ജയിപ്പിച്ച് ഈ തെരഞ്ഞെടുപ്പിനെ നിലമ്പൂരിലെ വോട്ടർമാർക്ക് താരതമ്യേന കുറച്ചുകൂടി രാഷ്‌ടീയമാനമുള്ള ഒന്നാക്കി മാറ്റാൻ കഴിയും. തിരിച്ചായാലും നിലവിലുള്ള ഇടതുപക്ഷ സർക്കാരിനെ സംബന്ധിച്ച് മൂന്നാംതവണയും തെരഞ്ഞെടുക്കപ്പെടാൻ തടസ്സങ്ങളൊന്നുമുള്ളതായി തോന്നുന്നില്ലെന്നും ഷഹബാസ് ഫേസ്‌ബുക്കിൽ കുറിച്ചു.









0 comments