ad
Deshabhimani

സംഗീതസംവിധായകൻ ഷാൻ റഹ്‌മാനെതിരെ വഞ്ചനാക്കേസ്

Shaan Rahman
വെബ് ഡെസ്ക്

Published on Mar 26, 2025, 12:52 PM | 1 min read

കൊച്ചി: സംഗീത സംവിധായകൻ ഷാൻ റഹ്‌മാനെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. കൊച്ചിയിൽ സംഘടിപ്പിച്ച സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് വാഗ്ദാനം ചെയ്ത തുക നൽകിയില്ലെന്ന പരാതിയിാലണ് വഞ്ചനാക്കുറ്റത്തിന് കേസുടെത്തത്.


പ്രൊഡക്ഷൻ മാനേജർ നിജു രാജാണ് പരാതിക്കാരൻ. ജനുവരി 25ന് തേവര എസ്എച്ച് ഗ്രൗണ്ടിൽ ഉയിരേ എന്ന പേരിലായിരുന്നു പരിപാടി. ഇതുമായി ബന്ധപ്പെട്ട് ഗതാഗത തടസ്സമുണ്ടതിനും അനുമതിയില്ലാതെ ഡ്രോൺ പറത്തിയതിനും ഷാനിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് സൗത്ത് പൊലീസ് പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home