എസ് എഫ് ഐ നേതാവിന് നേരെ എം എസ് എഫ് -കെ എസ് യു ഗുണ്ടാ അക്രമണം

പഴയങ്ങാടി: എസ് എഫ് ഐ നേതാവിന് നേരെ അക്രമണം. എസ് എഫ് ഐ മാടായി ഏരിയ സെക്രട്ടറിയേറ്റ് അംഗവും പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാർഥിയുമായ ടി സി തേജസിന് നേരെയാണ് എം എസ് എഫ് കെ എസ് യു ഗുണ്ടകളുടെ ആക്രമണം ഉണ്ടായത്.
ഇന്നലെ രാത്രി പത്തരയോടെ ഏഴോം മേലതിയടം റോഡിൽ വച്ച് നാലോളം എം എസ് എഫ് കെ എസ് യു പ്രവർത്തകർ ബൈക്കിൽ പിന്തുടർന്നെത്തി അടിച്ചു വീഴ്ത്തുത്തുകയും നിലത്തിട്ട് ഹെൽമെറ്റുൾപ്പെടെ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു.
കൈക്ക് ഉൾപ്പെടെ പരിക്കേറ്റ തേജസിനെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പരിയാരം പോലീസിൽ പരാതി നൽകി. ചികിത്സയിൽ കഴിയുന്ന തേജസിനെ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കെ പത്മനാഭൻ എന്നിവർ സന്ദർശിച്ചു എസ്എഫ്ഐ മാടായി ഏരിയ സെക്രട്ടറി ടിപി ആദർശ്, ഏരിയ പ്രസിഡൻറ് പി വി ശ്യാംനാഥ് എന്നിവരും കൂടെയുണ്ടായിരുന്നു
തേജസിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിക്കുക എസ്എഫ്ഐ മാടായി ഏരിയാ കമ്മിറ്റി
എസ് എഫ് ഐ മാടായി ഏരിയ സെക്രട്ടറിയേറ്റ് അംഗവും പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥിയുമായ ടി സി തേജസിന് നേരെ എം എസ് എഫ്- കെ എസ് യു ഗുണ്ടകൾ നടത്തിയ അക്രമത്തെ എസ്എഫ്ഐ മാടായി ഏരിയ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. .കടന്നപ്പള്ളി സ്കൂളിൽ റാഗിംഗിന് നേതൃത്വം നൽകിയതിന്റെ ഭാഗമായി സസ്പെൻഷൻ നേരിടുന്ന അഷ്‌കറിന്റെ നേതൃത്വത്തിലുള്ള എംഎസ്എഫ് കെ എസ് യു ക്രിമിനലുകളാണ് അക്രമം നടത്തിയതെന്നും ഇവർക്കെതിരെ പോലീസ് നടപടിയെടുക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.
സ്കൂളുകളിലും കോളേജ് ക്യാമ്പസുകളിലും വിദ്യാർത്ഥികൾ എസ്എഫ്ഐയുടെ കൂടെ അണിനിരക്കുന്നതിൽ അമര്‍ഷംകെണ്ട് ഇരുട്ടിൻ്റെ മറവിൽ ബോധപൂർവ്വം എം എസ് എഫ് -കെ ' എസ് യു സംഘം നടത്തുന്ന അക്രമങ്ങൾക്കെതിരെ വിദ്യാർത്ഥികളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും എസ് എഫ് ഐ മാടായി ഏരിയ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.









0 comments