കലിക്കറ്റ് ഡിഎസ്‌യു തെരഞ്ഞെടുപ്പ് ; എസ്‌എഫ്‌ഐക്ക് തകർപ്പൻ ജയം

തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്‌സ് യൂണിയൻ (ഡിഎസ്‌യു) തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്‌ക്ക് ഉജ്വല വിജയം. ഒന്പത് സീറ്റും എസ്‌എഫ്‌ഐ നേടി. പരാജയം ഉറപ്പായ യുഡിഎസ്എഫ് നേതാക്കന്മാർ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും എംഎസ്‌എഫ്– കെഎസ്‌യു പ്രവർത്തകർ വോട്ടുചെയ്യാനെത്തി. പോൾ ചെയ്‌ത 1764 വോട്ടിൽ 1106 മുതൽ 1171 വോട്ടിന്റെവരെ ഭൂരിപക്ഷത്തിനാണ് എസ്‌എഫ്‌ഐ സ്ഥാനാർഥികൾ ജയിച്ചത്.
ഒക്ടോബർ 10ന് നടന്ന ആദ്യ തെരഞ്ഞെടുപ്പ് അക്രമത്തിലൂടെ യുഡിഎസ്എഫുകാർ അട്ടിമറിച്ചു. വോട്ടെണ്ണലിനിടെ യുഡിഎസ്‌എഫുകാരും പുറത്തുനിന്നെത്തിയ യൂത്ത് ലീഗുകാരും അക്രമം അഴിച്ചുവിട്ടു. ഇതോടെ വോട്ടെണ്ണൽ താൽക്കാലികമായി നിർത്തിവച്ചു. യുഡിഎഫ് അനുകൂലിയായ താൽക്കാലിക വൈസ് ചാൻസലർ തെരഞ്ഞെടുപ്പും റദ്ദാക്കി. ഇതിനെതിരെ എസ്‌എഫ്‌ഐ ചെയർമാൻ സ്ഥാനാർഥി ടി വി അമർദേവ് അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചാണ് 31 നകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് വിധി സന്പാദിച്ചത്. ഹൈക്കോടതി നിർദേശമുള്ളതിനാൽ വൻ പൊലീസ് സന്നാഹം ക്യാന്പസിലുണ്ടായിരുന്നു.
യൂണിയൻ ഭാരവാഹികൾ: ടി അമർദേവ് (ചെയർമാൻ), പി റിസ്‌വാന ഷെറിൻ (വൈസ് ചെയർമാൻ), കെ സബാഹ് തൻവീർ (ജനറൽ സെക്രട്ടറി), ജി ഗോപിക (ജോയിന്റ് സെക്രട്ടറി), കെ ജെ ശ്രീകല (ഫൈൻ ആർട്സ് സെക്രട്ടറി), ജെ നയന (സ്റ്റുഡന്റ് എഡിറ്റർ), കെ ടി ഹാത്തിഫ് (ജനറൽ ക്യാപ്റ്റൻ), പി യു റിജു കൃഷ്ണൻ, കെ എൻ നൗഫൽ (യുയുസിമാർ).









0 comments