മണർകാട് സെന്റ് മേരീസ് കോളേജിൽ എതിരില്ലാതെ എസ്എഫ്ഐ

പ്രതീകാത്മക ചിത്രം
മണർകാട്: സെന്റ് മേരീസ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് തിളക്കമാർന്ന വിജയം. മുഴുവൻ സീറ്റുകളിലും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടാണ് എസ്എഫ്ഐ കോളേജിൽ വീണ്ടും ഭരണം നിലനിർത്തിയത്. തുടർച്ചയായ അഞ്ചാം തവണയാണ് ക്യാമ്പസിൽ എതിരില്ലാതെ എസ്എഫ്ഐ വിജയിക്കുന്നത്.
വിദ്യാർഥികൾക്കിടയിലെ ശക്തമായ ജനസ്വാധീനവും വികസന പ്രവർത്തനങ്ങളുമാണ് തുടർച്ചയായ ഈ വിജയത്തിന് പിന്നിലെന്ന് ഭാരവാഹികൾ പറഞ്ഞു. വിജയത്തെ തുടർന്ന് ക്യാമ്പസിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനവും നടന്നു.
ഭാരവാഹികൾ :പി കെ ആഷ്‌നി (ചെയർപേഴ്സൺ ), ഷൈഹ യഹിയ(വൈസ് ചെയർപേഴ്സൺ ), നവീൻ (ജനറൽ സെക്രട്ടറി), അജിന(യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ), ശ്രീരാജ് (ആർട്സ് ക്ലബ് സെക്രട്ടറി), ജോസ്ന (മാഗസിൻ എഡിറ്റർ), ദേവനന്ദ, അനുമോൾ (ലേഡി റെപ്രസെന്റേറ്റീവുകൾ), മീര (ഒന്നാം വർഷം വിദ്യാർത്ഥി പ്രതിനിധി ), അശ്വതി (രണ്ടാം വർഷം വിദ്യാർത്ഥി പ്രതിനിധി ), നന്ദകിഷോർ (മൂന്നാം വർഷ വിദ്യാർത്ഥി പ്രതിനിധി), മെൽവിൻ (പി ജി ഒന്നാം വർഷ വിദ്യാർത്ഥി പ്രതിനിധി), നേഹ ആൻ തോമസ് (പി ജി രണ്ടാം വർഷ വിദ്യാർത്ഥി പ്രതിനിധി)









0 comments