കോഴിക്കോട് ഗവ. ഹോമിയോ കോളേജ് തിരിച്ചുപിടിച്ച് എസ്എഫ്ഐ; ഉജ്വല വിജയം

കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജ് യൂണിയന്‍ തെരഞ്ഞുടപ്പില്‍ വിജയിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ നഗരത്തില്‍ നടത്തിയ പ്രകടനം
കോഴിക്കോട്: ആരോഗ്യ സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ മുന്നേറ്റം. കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജ് കെഎസ്‍യുവിൽ നിന്ന് തിരിച്ചുപിടിച്ച് എസ്എഫ്ഐ ചരിത്ര വിജയം നേടി. പത്ത് ജനറൽ സീറ്റിൽ എട്ടിലും എസ്എഫ്ഐ ജയിച്ചു കയറി. അഞ്ച് ബാച്ച് റെപ്പുകളിൽ രണ്ട് സീറ്റും നേടി. നോമിനേഷൻ നൽകിയപ്പോൾ തന്നെ പി ജി റെപ്പ് സീറ്റിൽ എസ്എഫ്ഐ എതിരില്ലാതെ ജയിച്ചിരുന്നു.
ചെയർപേഴ്സൺ: എൻ നർമ്മദ, വൈസ് ചെയർപേഴ്സൺ (ജനറൽ ): എ പി നഷീദ, ചെയർപേഴ്സൺ(വുമൺ): എ എസ് അനുപമ, ജനറൽ സെക്രട്ടറി: ഷിബിൻ ഷാജി, ആർട്സ് സെക്രട്ടറി: സാന്ദ്ര രാജ്, സ്പോർട്സ് സെക്രട്ടറി: പവിത്ര എൻ, മാഗസിൻ എഡിറ്റർ: വി സി സ്നേഹ, യുയുസി (പി ജി): ഡോ. കെ യു ലക്ഷ്മി.
എസ്എഫ്ഐക്ക് ഉജ്വല വിജയം സമ്മാനിച്ച മുഴുവൻ വിദ്യാർഥികളെയും എസ്എഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്തു.










0 comments