ad
Deshabhimani

എസ്എഫ്ഐ അനിശ്ചിതകാല 
സമരം തുടങ്ങി

sfi strike
വെബ് ഡെസ്ക്

Published on Mar 20, 2025, 12:55 AM | 1 min read


കോട്ടയം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ്എഫ്ഐയുടെ നേത്വത്തിലുള്ള ഓൾ കേരള റിസേർച്ച്‌ സ്‌കോളേഴ്‌സ്‌ അസോസിയേഷൻ(എകെആർഎസ്എ) എം ജി സർവകലാശാലയിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. യൂണിവേഴ്സിറ്റി ഫെല്ലോഷിപ് കുടിശിക തീർത്ത് വിതരണം ചെയ്യുക, ഫെല്ലോഷിപ്പ്‌ മാസാമാസം വിതരണം ഏർപ്പെടുത്തുക, പി ജി എൻ‌ട്രൻസ് നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം. സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ സ്റ്റാലിൻ അഗസ്റ്റിൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി മെൽബിൻ ജോസഫ്, പ്രസിഡന്റ്‌ ബി ആഷിക്, സംസ്ഥാന കമ്മിറ്റി അംഗം വൈഷ്ണവി ഷാജി, ജില്ലാ വൈസ് പ്രസിഡന്റ്‌ വി ആർ രാഹുൽ, യൂണിറ്റ് സെക്രട്ടറി സിബിൻ എൽദോസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home