ധീരജ് വധക്കേസ് പ്രതിയ്ക്കുള്ള സ്ഥാനക്കയറ്റം: ജനവിധി കൊലപാതകിയെ വിശുദ്ധനാക്കില്ല- പി എസ് സഞ്ജീവ്

പി എസ് സഞ്ജീവ് (ഇടത്), ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കൊപ്പം ധീരജ് കൊലക്കേസ് പ്രതി നിഖിൽ പൈലി (വലത്)
തിരുവനന്തപുരം: ധീരജ് രാജേന്ദ്രൻ വധക്കേസിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ ഡിസിസി അംഗമായി സ്ഥാനക്കയറ്റം നൽകിയ കോൺഗ്രസ് നടപടി പ്രതിഷേധാർഹമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയവും, യുഡിഎഫ് സർക്കാർ അധികാരത്തിൽവന്നതുമാണ് കോൺഗ്രസിനെ ഇത്തരം തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെങ്കിൽ, ജനവിധി കൊലപാതകിയെ വിശുദ്ധനാക്കുന്നില്ല. ഈ കൊലപാതകിയുടെ വാഴ്ത്തലിനു കനത്ത വില കോൺഗ്രസ് നൽകേണ്ടി വരുമെന്നും സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പി എസ് സഞ്ജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ
ധീരജ് രാജേന്ദ്രൻ എന്ന മിടുക്കനായ എസ്എഫ്ഐ നേതാവിനെ ഒറ്റ കുത്തിനു ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ കൊലപ്പെടുത്തിയ നിഖിൽ പൈലി എന്ന കൊലപാതകിയെ. ഇടുക്കി ഡിസിസി മെമ്പർ ആയി നോമിനേറ്റ് ചെയ്തിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് വിജയവും, തങ്ങളുടെ പുതിയ സർക്കാരുമാണ് കോൺഗ്രസ്സിനെ ഇത്തരം തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെങ്കിൽ.
ജനവിധി കൊലപാതകിയെ വിശുദ്ധനാക്കുന്നില്ല. കോൺഗ്രസ്സിന്റെ ഈ കൊലപാതകിയുടെ വാഴ്ത്തലിനു കനത്ത വില നൽകേണ്ടി വരും. കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു ഈ അധമ സംഘത്തിനെതിരെ, ഈ ദുഷ്‌ചെയ്തിക്കെതിരെ. ജനങ്ങൾ ഇതെല്ലാം കാണുന്നു, തളിപ്പറമ്പിലെ അദ്വൈതത്തിൽ ഇതെല്ലാം കണ്ടും കേട്ടും വേദനിക്കുന്ന ധീരജിന്റെ മാതാപിതാക്കളുടെ വേദനയ്ക്ക് നിങ്ങൾ ആഴം കൂട്ടുന്നു.
മാപ്പില്ല കോൺഗ്രസ്സേ നിങ്ങൾക്ക്.
ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവാണ് നിഖിൽ പൈലിയെ ഡിസിസി അംഗത്വത്തിലേക്ക് നാമനിർദേശം ചെയ്തത്.
എസ്എഫ്ഐ പ്രവർത്തകനായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതിയാണ് നിഖിൽ പൈലി. 2022 ജനുവരി 10നാണ് കെഎസ്‌യു–- യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകർ പൈനാവ് എഞ്ചിനിയറിങ് കോളേജ് വിദ്യാർഥിയായിരുന്ന ധീരജിനെ കെഎസ്‍യു, യൂത്ത് കോൺഗ്രസ് സംഘം ആസൂത്രിതമായി കുത്തിക്കൊന്നത്.










0 comments