ad
Deshabhimani

print edition സമരവിജയത്തിൽ ആഹ്ലാദ
പ്രകടനവുമായി എസ്‌എഫ്‌ഐ

SFI

വിദ്യാർഥി യുവജനപ്രക്ഷോഭ വിജയത്തിൽ ആഹ്ലാദവുമായി എസ്എഫ്ഐ പ്രവർത്തകർ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മധുരം നൽകുന്നു

വെബ് ഡെസ്ക്

Published on Jul 26, 2026, 12:01 AM | 1 min read

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ ഹുങ്കും പൊലീസിന്റെ നരനായാട്ടും അതിജീവിച്ചുള്ള വിദ്യാർഥി–യുവജന പ്രക്ഷോഭത്തിന്റെ വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തി എസ്‌എഫ്‌ഐ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ തലസ്ഥാനത്തുനടന്ന പരിപാടിയിൽ നൂറുകണക്കിന്‌ വിദ്യാർഥികൾ അണിനിരന്നു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തകർ മിഠായിയും ലഡുവും വിതരണം ചെയ്‌തു. തുടർന്ന്‌ പാളയം രക്തസാക്ഷി മണ്ഡപംമുതൽ ലോക്‌ഭവൻവരെ പ്രകടനം നടത്തി.


വിദ്യാർഥികളുടെ സമരത്തിനുമുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയിരിക്കുന്നുവെന്നും നിയോ ഫാസിസ്റ്റുകൾക്കുള്ള മുന്നറിയിപ്പാണിതെന്നും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ്‌, കേന്ദ്രകമ്മിറ്റി അംഗം വിപിൻരാജ്‌, ജില്ലാ പ്രസിഡന്റ്‌ വിജയ്‌ വിമൽ, സെക്രട്ടറി എം എ നന്ദൻ എന്നിവർ നേതൃത്വം നൽകി.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home