ad
Deshabhimani

സ്കൂളിനെ ശാഖയാക്കി വിദ്യാർഥികളെ കൊലയ്ക്ക് കൊടുക്കുന്ന മാനേജ്മെന്റ്; വ്യാസ വിദ്യ പീഠത്തിലേക്ക് എസ്എഫ്ഐ മാർച്ച്‌

sfi.
വെബ് ഡെസ്ക്

Published on Jan 23, 2026, 01:32 PM | 2 min read

പാലക്കാട്‌: ആർഎസ്‌എസ്‌ നേതൃത്വത്തിലുള്ള കല്ലേക്കാട് വ്യാസ വിദ്യ പീഠത്തിലെ വിദ്യാർഥിനിയുടെ ആത്മഹത്യയിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ച് എസ്എഫ്ഐ. വിദ്യാർഥിനിയുടെ ആത്മഹത്യയിൽ വ്യാജകാരണങ്ങൾ നിരത്തുന്ന മാനേജ്മെന്റിന്റേത് പല തെറ്റുകൾ മറയ്ക്കാനുള്ള ശ്രമമാണെന്നും അറിവ് നൽകേണ്ട സ്കൂളുകളെ ശാഖകളാക്കി മാറ്റുകയും വിദ്യാർഥികളെ ദ്രോഹിക്കുകയും ചെയ്യുന്ന നിലപാടാണ് ഇവർ പിന്തുടരുന്നതെന്നും എസ്എഫ്ഐ ആരോപിച്ചു.


sfi1.jpeg


e803e2b7-6775-4a8c-87f2-7a5c10855da3

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് എസ്എഫ്ഐ പാലക്കാട്‌ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സ്കൂളിൽ റാഗിങ് ഉൾപ്പടെയുള്ള ഗുരുതരമായ വിഷയങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടും അതിനെതിരെ നടപടിയെടുക്കാത്തത് തികഞ്ഞ അനാസ്ഥയാണ്. മരണപ്പെട്ട വിദ്യാർഥിനി ക്രൂരമായ റാഗിങ്ങിനിരയായി എന്നും ഹോസ്റ്റൽ വാർഡൻ ഉൾപ്പടെയുള്ള അധികാരികളോട് പരാതി പറഞ്ഞെങ്കിലും തക്കതായ നടപടി സ്വീകരിച്ചില്ലെന്ന് വിദ്യാർത്ഥിനിയുടെ പിതാവ് പറയുന്നു. ഈ സംഭവത്തിന് കാരണക്കാരായ മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരികയും അർഹമായ ശിക്ഷ നൽകുന്നുവെന്ന് ഉറപ്പു വരുത്തുകയും വേണം. സംഭവത്തിൽ സിബിഎസ്ഇ ബോർഡും കേന്ദ്ര മാനവവിഭവശേഷി വകുപ്പും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്രമായി അന്വേഷണം നടത്തണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലന്നും ഉറപ്പാക്കണം- എസ്എഫ്ഐ നിലപാട് വ്യക്തമാക്കി.


59450932-191b-401a-9ed3-7ed3e14153f0


വ്യാസ വിദ്യാപീഠം സീനിയർ സെക്കൻഡറി സ്‌കൂൾ ഹോസ്റ്റലിൽ പ്ലസ്‌ വൺ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ്‌ അസ്വാഭാവിക മരണത്തിന്‌ കേസെടുത്തു. പോസ്റ്റ്‌മോർട്ടം വെള്ളിയാഴ്‌ച തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നടക്കും. ഒറ്റപ്പാലം വരോട് അത്താണി പുതിയ കോവിലകത്ത്‌ രുദ്ര രാജേഷിനെയാണ്‌ ബുധൻ രാത്രി ഒമ്പതോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്‌. മുഖ്യമന്ത്രി, ഡിജിപി, ശിശുക്ഷേമ സമിതി അധികൃതർ ഉൾപ്പെടെയുള്ളവർക്ക്‌ അച്ഛൻ രാജേഷ്‌ പരാതി നൽകി. കുട്ടിയുടെ കുടുംബത്തിൽ ഒരുവിധ പ്രശ്‌നങ്ങളുമില്ലെന്നും മറിച്ചുള്ള പ്രചാരണം സ്‌കൂൾ മാനേജ്‌മെന്റിനെ രക്ഷിക്കാനാണെന്നും ബന്ധുക്കൾ പറഞ്ഞു. വിദ്യാർഥിനിയുടെ മരണ കാരണം റാഗിങ്ങാണെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ്‌ സ്‌കൂൾ മാനേജ്‌മെന്റിന്റെ വാദം. വ്യാഴാഴ്‌ച പാലക്കാട്‌ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽനിന്ന്‌ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ്‌ മോർച്ചറിയിലേക്ക്‌ മാറ്റി. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന്‌ നോർത്ത്‌ സിഐ എം ബി രാജേഷ്‌ പറഞ്ഞു. ഇതിനുശേഷമേ കൂടുതൽ വ്യക്തതവരൂ എന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home