ad
Deshabhimani

പൊലീസ്‌ ജലപീരങ്കി പ്രയോഗിച്ചു

print edition എസ്‌എഫ്‌ഐ ലോക്‌ഭവൻ മാർച്ചിൽ പ്രതിഷേധം ഇരമ്പി

SFI

പ്രക്ഷോഭ ഐക്യം അവകാശപത്രിക അം​ഗീകരിക്കുക, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്എഫ്ഐ നടത്തിയ രാജ്ഭവൻ മാർച്ചിൽനിന്ന്

വെബ് ഡെസ്ക്

Published on Jul 24, 2026, 01:39 AM | 1 min read

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും അവകാശപത്രിക അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ നടത്തിയ ലോക്‌ഭവൻ മാർച്ചിൽ പ്രതിഷേധം ഇരമ്പി .


ഡൽഹിയിൽ നടക്കുന്ന അത്യുജ്വല സമരത്തിനുള്ള കേരളത്തിന്റെ പിന്തുണകൂടിയായി നൂറുകണക്കിന്‌ പെൺകുട്ടികളടക്കം അണിചേർന്ന മാർച്ച്‌. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും എൻടിഎക്കുമെതിരെ സമരക്കാർ മുദ്രാവാക്യം മുഴക്കി.


ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്‌തുള്ള പ്ലക്കാർഡുകളും എസ്‌എഫ്‌ഐ പ്രവർത്തകർ ഉയർത്തി. മാർച്ച്‌ ലോക്‌ഭവന്‌ നൂറുമീറ്റർ അകലെ പൊലീസ്‌ തടഞ്ഞു.

സമാധാനപരമായി നടന്ന സമരത്തിൽ കുഴപ്പമുണ്ടാക്കാൻ പൊലീസ്‌ ശ്രമിച്ചു. സമരം കഴിഞ്ഞ്‌ മടങ്ങുന്നതിനിടെ പൊലീസ്‌ വിദ്യാർഥികളെ ആക്രമിച്ചു. ആറുതവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസ്‌ ആക്രമണത്തിൽ കാര്യവട്ടം ക്യാന്പസിലെ വിദ്യാർഥിനി അനഘയുടെ മൂക്കിന്‌ പരിക്കേറ്റു.


പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ മാർച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ വിജയ്‌ വിമൽ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌, പ്രസിഡന്റ്‌ എം ശിവപ്രസാദ്‌ എന്നിവർ സംസാരിച്ചു. വി ജോയി എംഎൽഎ, എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്‌ സന്ദീപ്‌, ഭാഗ്യ മുരളി എന്നിവർ പങ്കെടുത്തു.


PINARAYI VIJAYANതിരുവനന്തപുരത്ത് ലോക്ഭവനിലേക്ക് എസ്എഫ്ഐ നടത്തിയ അവകാശപത്രിക മാർച്ച് ഉദ്ഘാടനം ചെയ്യാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എത്തിയപ്പോൾ|ഫോട്ടോ: നിലിയ വേണു​ഗോപാൽ




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home