print edition എസ്‌എഫ്‌ഐ നേതാക്കൾ നിരാഹാരം തുടരുന്നു

നിരാഹാരമിരിക്കുന്ന എസ്എഫ്ഐ നേതാക്കളെ സിപിഐ എം മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്, മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി കനിനിക ഘോഷ്, പ്രസിഡന്റ് പി കെ ശ്രീമതി തുടങ്ങിയവര്‍ സന്ദര്‍ശിച്ചപ്പോള്‍
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിക്കുന്ന സോനം വാങ്‌ചുക്കിന് ഐക്യദാർ-ഢ്യം പ്രഖ്യാപിച്ചുള്ള എസ്‌എഫ്‌ഐ നേതാക്കളുടെ നിരാഹാര സമരം തുടരുന്നു. അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി, ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് എന്നിവരാണ് കടുത്ത ചൂടിനെ അവഗണിച്ച് ജന്തർ മന്തറിലെ സമരകേന്ദ്രമായ ‘ക്രാന്തി കോർണറി’ൽ നിരാഹാരം തുടരുന്നത്. നേതാക്കളുടെ ആരോഗ്യനില ഡോക്‌ടർമാർ ഞായറാഴ്‌ച വിലയിരുത്തി.
നൂറുകണക്കിന് പ്രവർത്തകരും സമരത്തിൽ പങ്കെടുക്കുന്നു. ഞായറാഴ്‌ച മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട്, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പ്രഡിഡന്റ് പി കെ ശ്രീമതി, ജനറൽ സെക്രട്ടറി കനിനിക ഘോഷ്, രാജ്യസഭാംഗം വി ശിവദാസൻ, കിസാൻ സംഘർഷ് സമിതി അഖിലേന്ത്യ അധ്യക്ഷൻ ഡോ. സുനിലാം, സാമൂഹ്യ പ്രവർത്തക നടാഷ അഗർവാൾ തുടങ്ങിയവർ സമരവേദി സന്ദർശിച്ചു.
വാങ്‌ചുക്കിനെതിരായ പൊലീസ് നടപടിക്കെതിരെ പ്രക്ഷോഭവുമായി വിവിധ സംസ്ഥാനങ്ങളിലും എസ്‌എഫ്‌ഐ തെരുവിലിറങ്ങി. രാജസ്ഥാൻ, പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രവർത്തകർ പ്രതിഷേധിച്ചു. മുംബൈ ആസാദ് മൈതാനത്ത് ഇടത് വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ നിരാഹാരമിരുന്നു. മാറാത്ത്‌വാഡ സർവകലാശാലയിലും പ്രതിഷേധമുയർന്നു.










0 comments