ad
Deshabhimani

എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനം: വിപുലമായ ഒരുക്കങ്ങൾ

SFI All India Conference
വെബ് ഡെസ്ക്

Published on Jun 16, 2025, 01:52 PM | 1 min read

കോഴിക്കോട്: 22 വർഷങ്ങൾക്കുശേഷം കേരളത്തിൽ നടക്കുന്ന എസ്എഫ്ഐ അഖിലേന്ത്യാസമ്മേളനം ചരിത്രവിജയമാക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ. 18-ാമത് അഖിലേന്ത്യാ സമ്മേളനം വിജയിപ്പിക്കാൻ വിപുലമായ ഒരുക്കങ്ങൾ സജ്ജമായി. ജൂൺ 27 മുതൽ 30 വരെ കോഴിക്കോട്ടാണ് സമ്മേളനം നടക്കുന്നത്. പി എ മുഹമ്മദ് റിയാസ്, എം മെഹബൂബ്എ, പി എസ് സഞ്ജീവ്, എം ശിവപ്രസാദ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ജൂൺ 20ന് രാജ്യവ്യാപകമായി പതാകദിനം ആചരിക്കും. രക്തസാക്ഷി കുടുംബങ്ങളിൽനിന്നുള്ള പതാക പ്രതിനിധി സമ്മേളനന​ഗരിയിൽ ഉയർത്തും. കെ വി സുധീഷിന്റെ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കൊടിമരജാഥയും ധീരജ് രാജേന്ദ്രന്റെ സ്മൃതികൂടിരത്തിൽനിന്ന് പതാജജാഥയും മധുരയിൽനിന്ന് ദീപശിഖാ ജാഥയും നടത്തും.


കോഴിക്കോട് ബീച്ചിൽ തയ്യാറാക്കിയ പലസ്തീൻ സോളിഡാരിറ്റി മഞ്ചിലെ സിതാറാം യെച്ചൂരി- നേപ്പാൾദേവ് ഭട്ടാചാര്യ ന​ഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനം 27ന് രാവിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാറും, തിയറ്റർ‌ ആർട്ടിസ്റ്റും സംവിധായകനുമായ എം കെ റൈന എന്നിവർചേർന്ന് ഉദ്ഘാടനം ചെയ്യും. 519 പ്രതിനിധികളും 184 നിരീക്ഷകരും 80 കേന്ദ്രകമ്മിറ്റിയം​ഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും. അരലക്ഷം വിദ്യാർഥികൾ പങ്കെടുക്കുന്ന റാലിയും പൊതുസമ്മേളനവും 30ന് രാവിലെ 11മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home