രക്ഷകനായി എത്തിയിട്ട് ക്രൂരത; വാഹനാപകടത്തിൽപ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം

കായംകുളം: വഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ രക്ഷിക്കാനെത്തിയ ആൾ ലൈംഗികാതിക്രമം നടത്തിയതായി പരാതി. വ്യാപാര വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് 25 വയസുകാരി പരാതി നൽകിയത്. അപകടശേഷം
ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ സിനിൽ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് യുവതി പറയുന്നു.
ഈ മാസം നാലിന് കായംകുളത്ത് വെച്ചാണ് സംഭവം. യുവതിയും സുഹൃത്തായ സ്ത്രീയും അവരുടെ ഭർത്താവും രണ്ട് മക്കളും സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തിൽപെടുകയായിരുന്നു. തീർത്ഥാടന യാത്രകഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ. അപകടമുണ്ടായ ഉടൻ പ്രദേശത്തുണ്ടായിരുന്നവർ എത്തി ഇവരെ രക്ഷപ്പെടുത്തി. അതിനിടെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ തന്നെ സിനിൽ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് യുവതിയുടെ പരാതി.
ആശുപത്രിയിൽ എത്തിയശേഷം സിനിൽ ഭീഷണിപ്പെടുത്തി. പിന്നീട് സുഹൃത്തുക്കൾ വഴി സിനിൽ പണം വാഗ്ദാനം ചെയ്തു. 25 ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്നതിന്റെ ശബ്ദരേഖയുണ്ട്. ആശുപത്രിലെത്തിയ ഉടൻ തനിക്ക് നേരിട്ട ലൈംഗികാതിക്രമം കായംകുളം താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയോടും ഡോക്ടറോടും പറഞ്ഞു. അടുത്ത ദിവസം ഗൈനക്കോളജി ഡോക്ടറുടെ പരിശോധനക്കും നിർദ്ദേശിച്ചു. പിന്നാലെ കായംകുളം പൊലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്തു.
എന്നാൽ താൻ സംഭവസ്ഥലത്തും ആശുപത്രിയിലും പോയതല്ലാതെ പെണ്‍കുട്ടിയെ ഉപദ്രവിച്ചില്ലെന്നാണ് സിനിൽ പറയുന്നത്.










0 comments