ad
Deshabhimani

എൻഎസ്ഇ ഓഹരി വാങ്ങാൻ അവസരം; മെഗാ ഐപിഒയ്ക്ക് തുടക്കമായി

NSE

Image Credit : REUTERS

വെബ് ഡെസ്ക്

Published on Sep 17, 2026, 01:24 PM | 1 min read

മുംബൈ : എൻഎസ്ഇയുടെ പ്രാരംഭ ഓഹരി വില്പനക്ക് തുടക്കമായി. ഓഹരി വില്പനയിലൂടെ ഏകദേശം 22,568 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ഐപിഒ ആരംഭിക്കുന്നത്. സെപ്റ്റംബർ 21 വരെ ഐപിഒക്ക് അപേക്ഷിക്കാം. ഒരു ഓഹരിക്ക് 1,700 രൂപ മുതൽ 1,785 രൂപവരെയാണ് വില നിശ്ചയിച്ചിട്ടുള്ളത്. പൊതുമേഖല സ്ഥാനപനങ്ങളുൾപ്പടെ ഐപിഒയിലൂടെ ഓഹരികൾ വിറ്റഴിക്കുന്ന ഓഹരിയുടമകൾക്ക് വൻ നേട്ടമാണ് ലഭിക്കുക.


1.6 കോടി ഓ​ഹരികൾ വിൽക്കാനിരിക്കുന്ന എസ്ബിഐ ആണ് ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുക. 2851 കോടി രൂപയാണ് എൻഎസ്ഇ പ്രാരംഭ ഓഹരി വില്പനയിലൂടെ എസ്ബിഐക്ക് ലഭിക്കുക. പൂർണമായും ഓഫർ ഫോർ സെയിൽ വഴിയാണ് ഈ മെ​ഗാ ഐപിഒ നടക്കുന്നത്. അതായത് കമ്പനികൾ പുതിയ ഓഹരികൾ വിപണിയിലിറക്കുന്നില്ല. പകരം എൻഎസ്ഇയുടെ നിലവിലെ ഓഹരിയുടമകൾ അവരുടെ കൈവശമുള്ള ഓഹരികൾ വിറ്റഴിക്കുകയാണ് ചെയ്യുന്നത്. സെപ്റ്റംബർ 22ന് അലോട്ട്‌മെന്റ് പൂർത്തിയാക്കി, സെപ്റ്റംബർ 24ന് ഓഹരികൾ വിപണിയിൽ ഔദ്യോഗികമായി ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home