Deshabhimani

ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി; പൂജാരി അറസ്റ്റിൽ

POOJARI.
വെബ് ഡെസ്ക്

Published on Feb 03, 2026, 07:05 PM | 1 min read

വടകര: സഹോദരങ്ങളായ ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ പൂജാരി അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സുകൃതത്തിൽ സമ്പത്തി (30) നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ അമ്മയുടെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടയിൽ ഡൽഹിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബംഗളുരുവിൽ നിന്നാണ് ഇയാൾ പിടിയിലായത്.


പന്ത്രണ്ട് ആറ് വയസുള്ള ആൺകുട്ടികളെയാണ് ക്രൂര പീഡനത്തിന് ഇരയാക്കിയത്. ഭർത്താവുമായി പിരിഞ്ഞ് താമസിച്ചിരുന്ന യുവതി ട്രെയിൻ യാത്രയ്ക്കിടെയാണ് പ്രതിയെ പരിചയപ്പെട്ടത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ ഒരുമിച്ച് താമസിക്കുന്നതിനിടെയാണ് കുട്ടികൾ പീഡനത്തിനിരയായത്. യുവതി ജോലിക്കായി സംസ്ഥാനത്തിന് പുറത്തുപോകുന്ന സമയങ്ങളിൽ പ്രതിയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ചിത്രം


സമ്പത്ത്

ഇസ്തിരി പെട്ടി കൊണ്ട് പൊള്ളിക്കുകയും മുട്ടുസൂചി കൊണ്ട് ശരീരത്തിൽ കുത്തുകയും ചെയ്തതായി കുട്ടികൾ പൊലീസിനോട് പറഞ്ഞു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടികൾ മൊഴി നൽകി. വിവരം അറിഞ്ഞ യുവതി കുട്ടികളുമായി വടകര പൊലീസിൽ പരാതി നൽകിയതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു.

പ്രതി വടകര,മൊകേരി, തട്ടോളിക്കര ,മുടപ്പിലാവിൽ, പേരാമ്പ്ര തുടങ്ങിയ പ്രദേശങ്ങളിലുമുള്ള ചില ക്ഷേത്രങ്ങളിൽ പൂജാരിയായി ജോലി ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജനുവരി 16-നാണ് കേസുമായി ബന്ധപ്പെട്ട് യുവതി പൊലീസിൽ പരാതി നൽകിയത്. എസ്ഐ എം കെ രജ്ജിത്ത്, എഎസ്ഐ മാരായ ഇ ഗണേശൻ, കെ കെ സിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home